
ഇത്തിരി നേരും ഒത്തിരി നുണയും ചേര്‍ത്തു പാകം ചെയ്ത രാഷ്ട്രീയമാണ് വര്‍ത്തമാന കാലം വിഴുങ്ങാന്‍ തരുന്നത്. മുല്ലപ്പൂ വിപ്ലവം ഒരു നുണയെന്നു പോലും ഇടയ്ക്കു തോന്നിപ്പോകുന്നു. ഏകാധിപതികളില്‍ നിന്നും ഭരണം ചെന്നെത്തുന്നത് ഭീകരരിലും സാമ്രാജ്യത കരങ്ങളിലും... ലോക വ്യാപാര കേന്ദ്രത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്ക പറഞ്ഞ വാചകമുണ്ട്, 'ഒന്നുകില്‍ ലാദന്റെ പക്ഷം അല്ലെങ്കില്‍ അമേരിക്കന്‍ പക്ഷം.' കാസ്ട്രോ ഒഴികെയുള്ള നേതാക്കള്‍ അത് ശരിവച്ചു അമേരിക്കയോടൊപ്പം ചേര്‍ന്നു. അമേരിക്കയോടൊപ്പം നിന്നില്ലെങ്കില്‍ തങ്ങള്‍ ഭീകര പക്ഷത്തെന്നു കരുതിയാലോ എന്ന ചിന്തയാവണം അവരെ അലട്ടിയിരിക്കുക. അന്ന് കാസ്ട്രോ പറഞ്ഞത് രണ്ടു കൂട്ടരുടെയും പക്ഷത്തില്ല താന്‍ എന്ന്.. രണ്ടു പക്ഷത്തെയും വിശ്വസിക്കാന്‍ കൊള്ളില്ല. ആ സത്യം ലോകം ചെവിക്കൊണ്ടില്ല.. ലോകത്തിന്റെ നെഞ്ചില്‍ അത്തരം സത്യങ്ങള്‍ക്ക് ഇടമില്ല.. ലാദനും അമേരിക്കയും തമ്മിലെന്ത്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ .. ലാദനെ പാല് കൊടുത്ത് ഊട്ടിയതും മുപ്പതു ഡോളര്‍ വില വച്ച് അമേരിക്ക അഫ്ഘാന്‍ മുജാഹിദീന് മൈനുകള്‍ വിറ്റതും ചരിത്രത്തില്‍ അടയാളപ്പെടില്ല.. പിന്നീട്, കുഴിച്ചിട്ട മൈനുകള്‍ പൊട്ടി എത്രയോ മനുഷ്യര്‍ മരിച്ചു, എത്രയോ പേര്‍ക്ക് അംഗ വൈകല്യം നേരിട്ടു.. ഭീകര പ്രവര്‍ത്തനം പോലെ തന്നെയാണ് ഭീകരതയെ സഹായിക്കലും എന്ന് എന്തേ നാം അറിയാതെ പോകുന്നു!
മുല്ലപ്പൂ വിപ്ലവം നടന്ന ഇടങ്ങളിലേക്ക് നോക്കുക. അതിന്റെ ഗുണ ഭോക്താക്കള്‍ മത മൌലിക വാദികളും സാമ്രാജ്യത്വവുമാണ്. ഏതൊരു ഭീകരതയുടെയും പരിസരത്തു സാമ്രാജ്യത്വ നിഴലുണ്ട്. അവര്‍ക്ക് എളുപ്പം ഭീകരരുമായി കൈകോര്‍ക്കാം.
ഭാരതം ഒരു വിപ്ലവത്തിന് കാതോര്‍ക്കുന്നു.. ഹസാരെയുടെ സമരം അത്തരത്തില്‍ ഒന്നുമാത്രം.. ഭാരതത്തില്‍ പലയിടങ്ങളില്‍ നടന്നു വരുന്ന സമരങ്ങള്‍ ... രാഷ്ട്രീയ പിന്‍ബലമില്ലാത്ത അത്തരം സമരങ്ങളുടെ അമരത്ത് മത മൌലിക, തീവ്രവാദികള്‍ക്ക് എളുപ്പം കയറിപ്പറ്റാം. അറേബ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടെങ്കില്‍ ഭാരതത്തില്‍ ഹൈന്ദവ ഫാസിസ്റ്റ് സാമ്രാജ്യത്വ കൂട്ടുകെട്ടായി മാറും.
അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ വിപ്ലവത്തിന്റെ കടിഞ്ഞാണ്‍ ഇടതു പക്ഷ കരങ്ങളില്‍ ചെന്ന് ചേരണം. അതൊരിക്കലും നവ ഇടതു പക്ഷത്തിന്റെ കരങ്ങളില്‍ ആയിക്കൂടാ. നവ ഇടതുപക്ഷം ഒളിഞ്ഞും തെളിഞ്ഞും സാമ്രാജ്യത്വ മത മൌലിക ശക്തികളുമായി കൂട്ട് കൂടുന്നുണ്ട്. ഇടതുപക്ഷം പാര്‍ലമെന്ററി വ്യാമോഹം ഉപേക്ഷിച്ച് ജനപക്ഷത്തു അണിനിരക്കുക.. അല്ലാത്ത പക്ഷം ഇരുട്ടിലേക്ക് രാജ്യത്തെ പൂര്‍ണമായും എറിഞ്ഞു കൊടുക്കലാവും ഫലം..


മലകളില്‍ നിന്നും കുതിക്കുന്ന ജലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ചിലപ്പോള്‍ ഒഴുകുമ്പോള്‍ കരയോട് ചൊല്ലാറുണ്ട്, നിന്നിലെത്താന്‍ നോട്ട നോമ്പിനെ കുറിച്ച്. അനുഭവിച്ച കരളുരുക്കത്തെ കുറിച്ചും...
ഹൃദയത്തില്‍ പെയ്യാന്‍ കൊടുമ്പിരി കൊണ്ട പ്രണയം നിന്നിലേക്കൊഴുകുമ്പോള്‍ ആ സ്വരമുണ്ടോ എന്ന് നിരീക്ഷിച്ചു.
കണ്ണിമാങ്ങ പെറുക്കി നിന്ന കുട്ടികളില്‍ പാഞ്ഞുവന്ന വേനല്‍ മഴയുടെ സംഗീതം.
ജലം ഏതൊക്കെ ഇടങ്ങള്‍ താണ്ടി ഒഴുകട്ടെ, കരകള്‍ തോറും നിശബ്ദവും അല്ലാതെയും.
അത് ജലമല്ലാതാവില്ല.
അവിടെയൊരു മീര ഉണ്ടെങ്കില്‍ ;
ആ മീര എന്നെ തിരിച്ചറിയാതിരിക്കില്ല.
ഞാന്‍ നിശബ്ദം വിളിക്കുമ്പോള്‍ മീര മുഖം തിരിക്കില്ല..
നിലം തൊടാതെ സഞ്ചരിക്കുന്നുണ്ട്, ഹൃദയം. വായുവില്‍ അശേഷം ഭാരം കൊടുക്കാതെ വീശുന്ന ചിറകുകളും.
കുറിക്കും മുമ്പ് വിരലുകള്‍ അറിയുന്നില്ല,
എന്താണ് പിറക്കാന്‍ പോകുന്നതെന്ന്.
പിറവി കാത്തു കിടക്കുന്ന പദത്തിന്
ആകാശം കാണാതിരിക്കാന്‍ ആവില്ലല്ലോ.
മഴയ്ക്ക് പെയ്യാതിരിക്കാന്‍ ആവാത്തത് പോലെ.
പ്രണയത്തിനും...
മഴ പെയ്തില്ലെങ്കില്‍
കാര്‍മേഘം പൊട്ടി പോകുമെന്ന് പുലര്‍ക്കാല ചിന്ത.
പ്രണയം പെയ്തില്ലെങ്കിലോ,
ഒരുവേള മരവിച്ചു പോകുമായിരിക്കാം.
പിന്നെ പ്രാവുകള്‍ക്ക് കൊത്തി പറിക്കാന്‍ ഇടം നഷ്ടപ്പെടുകയും...
ഇനിയെന്റെ കിനാവുകളില്‍ വരണ്ടുണങ്ങിയ വയലുകളില്ല. ഉണങ്ങിയ കുതിര ചാണകം ചിത്രം വരച്ച നിരത്തുകളില്ല.
വയലറ്റ് വേഷത്തില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുന്ന നീ മാത്രം.
About The Blog

MK Khareem
Novelist


