അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെയും അമേരിക്കന്‍ കമ്പനികളെയും തുല്യമായി കാണാന്‍ ആവില്ലെന്ന്... തെളിയുന്ന മുഖങ്ങള്‍ ചുവപ്പെങ്കിലും അതിലൊരു സാമ്രാജ്യത്വ നിഴല്‍ ഇടം പിടിച്ചിരിക്കുന്നു. അമേരിക്കയെ എതിര്‍ക്കുകയും അതെ നാവു കൊണ്ട് അമേരിക്കന്‍ കമ്പനികളെ തലോടുകയും.
കഷ്ടം, അമേരിക്കന്‍ നയമെന്നത് അമേരിക്കന്‍ കമ്പനികളുടെ ഊട്ടുപ്പുരകളില്‍ രൂപം കൊള്ളുന്നത് ആയിട്ട് കൂടി ഒട്ടുമേല്‍ ഉളുപ്പില്ലാതെ പറയാന്‍ ആവുന്നുണ്ടല്ലോ! വഞ്ചന. അമേരിക്കന്‍ പ്രസിഡന്റ് എന്നത് കോര്‍പറേറ്റ്കളുടെ റബ്ബര്‍ സ്റ്റാമ്പ്.. എന്നിട്ടും കറുത്തവനും കടുകോളം മുസ്ലീം നിഴലുമുള്ള ഒബാമ അധികാരത്തില്‍ ഏറിയപ്പോള്‍ ബുദ്ധി ജീവികള്‍ എന്നവകാശപ്പെടുന്ന നിരുപദ്രവകാരികള്‍ എന്ന് കാഴ്ചയിലും ക്ഷുദ്ര ജീവികളെന്നു അനുഭവത്തിലും തെളിയിച്ചവര്‍ ഓശാന പാടി. ഇനി ഒന്നാം ലോകവും നാലാം ലോകവും തമ്മില്‍ അന്തരമില്ലെന്നു മനപ്പായസ്സമുണ്ണുകയും.
നവ കോളനി വല്ക്കരണത്തില്‍ വിദേശ നിര്‍മിത കോള കുടിച്ചു ആനന്ദിച്ചു കോളക്കമ്പനിയെ കെട്ടു കെട്ടിക്കാന്‍ സമര മുറകള്‍ ... മറയിലിരുന്നു മദ്യപിച്ചു കമ്മീഷന്‍ മടിയില്‍ തിരുകിയ ഒറ്റുകാര്‍ ...
നാലക്ക ശമ്പളക്കാരന്‍ അഞ്ചക്കത്തിലേക്ക് മനസ്സാ തുഴയെറിഞ്ഞത്.
നാലാം ലോക ജന്മങ്ങള്‍ പിന്നെയും മോഹന വാഗ്ദാനം തേടി കുന്തിചിരിക്കുന്നു.
തെരഞ്ഞെടുപ്പുകള്‍ വരും പോകും...
കപടത വിജയിക്കും...
തെറികള്‍ സംസ്കാരത്തിന്റെ കുപ്പായം അണിയും.
About The Blog
MK Khareem
Novelist
0 comments