ഫാന്‍സ്‌ അസോസിയേഷന്‍ ന്റെ നേതാവ് ( മമ്മൂട്ടി ഫാന്‍ ആണെന്ന് തോന്നുന്നു ) ടെലിവിഷനിലൂടെ പറയുകയുണ്ടായി സുകുമാര്‍ അഴികോട് എന്ത് എഴുതി, എന്ത് ഗുണമുണ്ടാക്കി എന്ന അര്‍ത്ഥത്തില്‍. എനിക്ക് അതിനോട് യോജിപ്പില്ല. രാഷ്ട്രീയക്കാര്‍ക്ക് ഒരു നിലപാട് ഉണ്ട്. അത് ഇടതായാലും വലതായാലും. പക്ഷെ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന സാധനത്തിനു വ്യക്തി പൂജ അല്ലാതെ മറ്റെന്ത്? എന്തിനു ഒരു നടന് വേണ്ടി ജയ് വിളിക്കുന്നു? അതവിടെ നില്‍ക്കട്ടെ. ഒരിക്കല്‍ മലയാള സിനിമ ഇന്ത്യയില്‍ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു. എണ്‍പതുകളില്‍ ഇറങ്ങിയ സിനിമകള്‍ മാത്രം നോക്കിയാല്‍ മതി മലയാളത്തിന്റെ മേന്മ അറിയാന്‍. അന്ന് തമിഴരും മറ്റും നമ്മെ നോക്കി കോപ്പി അടിച്ചു. ഇന്നോ നാം അവരെ നോക്കി അസൂയപ്പെടുന്നു. അതിനു കാരണം മമ്മൂട്ടി, മോഹന്‍ലാല്‍ പോലുള്ള വിഗ്രഹങ്ങള്‍ ആണെന്ന് തോന്നുന്നു. ഇവിടെ പുതുതായി ഒരാള്‍ക്ക്‌ അങ്ങനെ എളുപ്പം കയറികൂടാന്‍ ആവില്ല എന്ന സ്ഥിതിയാണ്. വിഗ്രഹങ്ങള്‍ സകലതും ഒതുക്കി വച്ചിരിക്കുകയാണ്. അവര്‍ പറയുന്നവര്‍ മാത്രം അഭിനയിക്കുക, തിരകഥ എഴുതുക, ക്യാമറാമാന്‍ ആകുക അങ്ങനെ പോകുന്നു... അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ പുറത്തു നില്‍ക്കുക. ആ അവസ്ഥയില്‍ കഴിവുള്ളവര്‍കു അവസരം നിഷേധിക്കപ്പെടുന്നു . അവിടെ ഒരു സിനിമ സമൂഹത്തിനു, രാജ്യത്തിന്‌, ലോകത്തിനു ഗുണപ്പെടെണ്ടതിനു പകരം ഏതാനും വ്യക്തികളുടെ ലാഭം മാത്രമായി മാറുന്നു. അവിടെ കല എന്ന തലത്തില്‍ നിന്നും സിനിമ കച്ചവടം എന്ന നിലയിലേക്ക് കൂപ്പു കുത്തുന്നു. അങ്ങനെ വിഗ്രഹങ്ങളുടെ നിയമാവലിക്കൊത്തു രൂപം കൊള്ളുന്ന തിര കഥകള്‍ ‍. അവിടെ നായകന്‍ മരിക്കാന്‍ പാടില്ല എന്ന അലിഖിത നിയമം കൂടി വരുമ്പോള്‍ കലയോട് എത്രമാത്രം കൂറ് പുലര്‍ത്താന്‍ ആകും?

ഇത് എഴുത്തുകാര്‍ ചര്‍ച്ച ചെയപ്പെടുന്ന കാലം. അരങ്ങില്‍ അവര്‍ നിറയുന്നു, അവിടെ എഴുത്ത് വിസ്മരിക്കപ്പെടുന്നു. അതൊരു ദുരന്തമാണ്, ഭാഷയുടെ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും. നല്ല എഴുത്തുകാര്‍ അരങ്ങിനു വഴങ്ങില്ല. അവിടെ ചര്‍ച്ചയും വായനയും സ്രിഷ്ടികളുടെതാണ്. സൃഷ്ടാവിന്റെത് അല്ല എന്ന് സാരം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഷേക്സ്പിയര്‍കു മുന്നില്‍ നില്‍ക്കുന്ന കൃതികള്‍. നാം ക്ലിയോ പാട്ര വായിക്കുന്നു, മാക്ബത്തും ഒതല്ലോയും ചര്‍ച്ച ചെയ്യുന്നു. അവിടെ ആരും ഷേക്സ്പിയറെ ഒരു വിഗ്രഹമായി ഉയര്‍ത്തുന്നില്ല. എന്നാല്‍ അവിടെ ഷേക്സ്പിയര്‍ വിസ്മരിക്കപ്പെടുകയല്ല ആ സൃഷ്ടികളിലൂടെ വളരുകയാണ്. എന്നാല്‍ വര്‍ത്തമാന കാല സാഹിത്യത്തിന്റെ ഇതര കലകളുടെ അവസ്ഥ അതിനു നേര്‍ വിപരീതമല്ലേ! തീര്‍ച്ചയായും ആ വഴിക്ക് നീങ്ങി നമുക്ക് മൂല്യ ച്യുതി സംഭവിച്ചിരിക്കുന്നു...

Followers

About The Blog


MK Khareem
Novelist