അധികാരമോഹം മനുഷ്യനെ ചെളിക്കുണ്ടിലെറിയുന്നു. അത് ലഭിക്കുന്നത് വരെ ഏതൊരു പ്രസ്ഥാനത്തിനും കറയില്ലാതെ നിലകൊള്ളാം. അതില്‍ നിന്നുള്ള സുഖവും സൌന്ദര്യവും ആത്മീയ ചൈതന്യം കെടുത്തുന്നു. അതുകൊണ്ടാവണം ചില മഹത്തുക്കള്‍ പറഞ്ഞു വച്ചത്, അധികാരം മുള്‍ക്കിരീടമെന്ന്‌. നിലവിലുള്ള രാഷ്ട്രീയ കക്ഷികളെയോ മതങ്ങളേയോ പരിശോധിച്ചാല്‍ അത് വ്യക്തം. സാമ്പത്തിക ശേഷിയില്ലാത്ത ആരാധനാലയങ്ങള്‍ ഭരിക്കാന്‍ ആളുകള്‍ തള്ളികയറാത്തതും ശ്രദ്ധിക്കുക.

പള്ളിക്ക് മാത്രം വലുപ്പം പോരാ മിനാരങ്ങളും വലുപ്പത്തില്‍ നിര്‍മിക്കാന്‍ ചില വേഷങ്ങൾ ഉത്സാഹിക്കുന്നത് കണ്ടിട്ടുണ്ട്.. അവരെ അതിനു പ്രേരിപ്പികുന്നത് ആത്മീയതയുടെ അതിപ്രസരം കൊണ്ടൊന്നുമല്ല, അഹങ്കാരത്തിന്റെ വിളയാട്ടം. ദൈവത്തിന് അത്തരം ചമയങ്ങളിൽ വിശ്വാസമില്ല. ദൈവത്തിനു ഇരിക്കാൻ ഒരു ഇരിപ്പിടം വേണം, അത് മനുഷ്യ ഹൃദയമാണ്.. അതു വൃത്തിയാക്കാത്തിടത്തോളം ദൈവ സാന്നിദ്ധ്യമുണ്ടാവില്ല..  

സമ്പത്തിൽ വിളയാടുന്ന ആരാധനാലയങ്ങൾ ഭരിക്കാൻ വലിയ തിരക്കാണ്. അവിടെ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കാന്‍ പുരോഹിതര്‍ പോലും മത്സരിക്കുന്നു.. എന്തിനു മരിച്ചവന്റെ ധനത്തിന്റെ വലുപ്പത്തിനോത്തു ശവ കുടീരം അലങ്കരിക്കപ്പെടുന്നു.. ശവ യാത്രകള്‍ പോലും അലങ്കരിക്കപ്പെടുന്നു.. രാജാവ് തീപ്പെട്ടു എന്ന് പറയുന്ന നാവു കൊണ്ട് പട്ടയമില്ലാത്ത ഭൂമിയിലെ ദരിദ്രന്‍ ചത്തു എന്ന് പറയുന്നു. മനുഷ്യൻ ഒരു തരം കോമാളിവേഷം ആടുകയാണ്..

കൊടികളുടെ നിറത്തിലെ വ്യത്യാസമുള്ളൂ... തിരിച്ചറിയാന്‍ കുറെ പേരുകള്‍ .. പ്രവർത്തിയെല്ലാം ഒന്നുതന്നെ... ദരിദ്രർക്ക് മുന്നിൽ കൊട്ടിയടക്കപ്പെടുന്ന വാതിലുകൾ..

യാതൊന്നു ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നില്ലയോ അതിനു ഏറെക്കാലം നിലനില്‍പ്പില്ല.
സിദ്ധാന്തങ്ങള്‍ , മത ഭാഷണങ്ങള്‍ അരച്ച് കലക്കി കുടിച്ചത് കൊണ്ടായില്ല. അനുഭവ ജ്ഞാനത്തോടെ പുതുക്കി പണിതു കൊണ്ടിരിക്കണം. മതത്തില്‍ ആയാലും രാഷ്ട്രീയത്തിലായാലും കാലത്തിനൊത്തു പരിഷ്കരണം വേണം. അല്ലാത്തിടത്തോളം അവയൊക്കെ ചക്ക് കാളകളായി ഓടി കൊണ്ടിരിക്കും.


Followers

About The Blog


MK Khareem
Novelist