മനുഷ്യൻ ദൈവത്തിന്റേയും പിശാചിന്റേയും സങ്കരം. ഒരാളുടെ ഉള്ളിന്റെയുള്ള് എങ്ങനെയോ അതാണ് ദൈവരൂപം പണിയുക.. അല്ലെങ്കിൽ അതേ ഭാഷയോടെ ദൈവത്തെ സൃഷ്ടിക്കുന്നു, അനുഭവിക്കുന്നു. ദർശനങ്ങൾ മനുഷ്യനിൽ നിന്നും പൈശാചികത നീക്കി ദിവ്യാമായ അവസ്തയിലേക്ക് എത്താൻ സഹായിക്കുന്നു. ഒരാളിൽ മുന്നിട്ടുനിൽക്കുന്നത് കാട്ടാളനെങ്കിൽ അതാണ് ആ ആൾക്കു ദൈവ മാതൃക. അല്ലെങ്കിൽ ദൈവചിഹ്നമായി മാറുക. പകരം ദൈവികമായ വികാരമെങ്കിൽ അതാണു ദൈവം.. നിലവിലുള്ള ദൈവങ്ങളെ അക്കാലത്തെ മനുഷ്യരുടെ വികാര വിചാരങ്ങളായി വായിക്കാം.
ശിക്ഷിക്കുന്ന ദൈവം അധികാര വർഗത്തിന്റെ മനസ്സിലേ രൂപപ്പെടൂ. ദൈവത്തിനു പൈശാചിക വേഷം അണിയാനാവില്ല. മനുഷ്യന് അതാവാം.

ഇന്നത്തെ രാഷ്ട്രീയ പരിസരത്തു നിന്ന് പിന്നിട്ട കാലത്തെക്ക്, അതായത് മതങ്ങൾ പിറന്ന ഇടങ്ങളിലെക്കു എത്തിനോക്കുമ്പോൾ ചിലതൊക്കെ വെളിപ്പെടും. ഇന്നു സത്യങ്ങൾ നിഷേധിക്കപ്പെടുന്നു.. നുണകൾ വിഴുങ്ങാൻ വിധിക്കപ്പെട്ട ജനത. ഇന്നത്തെ ന
ുണകളാവും നാളത്തെ തലമുറക്കു മുന്നിൽ ചരിത്രമായി അവതരിക്കുക.. ആ തലമുറ അതു വിഴുങ്ങുകയും... അതുപോലെ ഒരുകാലത്തെ ചിന്തകൾ അതിശയോക്തി കലർത്തി നമുക്കു മുന്നിൽ എത്തിയപ്പോൾ അതു മത ഗ്രന്തങ്ങളായി.. അധികാര കേന്ദ്രങ്ങൾ തങ്ങളുടെ നിലനിൽ‌പ്പിനായി കൂലിയെഴുത്തുകാരെ കൊണ്ട് പടച്ചു വിടുന്നത്.. അത്തരം കൂലിയെഴുത്തുകാർ എക്കാലത്തും വിഷസഞ്ചികളായുണ്ട്..

ഇന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധിയെ നമുക്കു മുന്നിൽ മഹാത്മാവാക്കി നിർത്തിയിരിക്കുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധി അങ്ങനെയാണോ? ഇനി മഹാത്മാ ഗാന്ധിയെ നാളെ പ്രവാചക, അവതാര വേഷമായി അവതരിപ്പിക്കാൻ എളുപ്പമാണ്.. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ‘ മിനുക്കുപണിയോടെ നല്ലൊരു മതഗ്രന്തമാക്കി മാറ്റുകയുമാവാം. വരും തലമുറ അതപ്പാടെ വിഴുങ്ങുകയും ഇരുട്ടിലാണ്ടു കിടന്ന, വിദേശാടിമത്തത്തിൽ കഴിഞ്ഞൊരു രാജ്യത്തെ ഇരുട്ടിന്റെ ശക്തികളിൽ നിന്നും മോചിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചൊരു വിപ്ലവകാരിയായിരുന്നു മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയെന്ന് വായിക്കപ്പെടാതെ പോകുകയും ചെയ്യും.... എന്തിനേറെ മാർക്സ് പോലും നാളെ അവതാര പുരുഷനായി മാറും.. ഇതൊക്കെ തന്നെയാണ് വിപ്ലവകാരികളായ കൃസ്തുവിനും മുഹമദിനും സംഭവിച്ചത്.. ഒരോ കാലത്തുമുള്ള അധികാര കൊതിയന്മാർ ഗ്രന്തങ്ങളിൽ വെള്ളം ചേർത്ത് ജനതയെ വഞ്ചിക്കുന്നു.

ഇന്നു ജനത മതങ്ങളുടെ പേരിൽ കലഹിക്കുന്നത് അവരിൽ പൈശാചിക ഭാവം മുന്നിട്ടു നിൽക്കുന്നതുകൊണ്ട്. എന്റെ മതം മാത്രം ശരി മറ്റെല്ലാം തെറ്റെന്നു തോന്നുന്നവർ ആരോ അവരാണ് തെറ്റ്.. ഒരാൾ തന്റെ വഴി മാത്രമാണു ശരിയെന്നും, അതുവഴി പോയാൽ മാത്രമെ ദൈവത്തിൽ എത്തൂ എന്നും മറ്റെന്തും തെറ്റെന്നും വാദിച്ചാൽ ആ ആൾ തെറ്റെന്നു പറയേണ്ടിവരും. മാത്രമല്ല ആ ആൾ വിശ്വസിക്കുന്നതും കൊണ്ടു നടക്കുന്നമായ ദൈവമോ പ്രവാചകരോ അങ്ങനെ വാദിച്ചിട്ടുണ്ടെങ്കിൽ അതും തെറ്റുതന്നെ. ശരിയിലേക്കു എത്രയൊ പാതകൾ. എന്നു കരുതി ഒരു പാത മറ്റുള്ള പാതകളെ തിരസ്കരിക്കുകയൊ വെറുക്കയോ ചെയ്യുന്നില്ല. മനുഷ്യൻ മാത്രം വെറുപ്പിന്റേയും തിരസ്കാരത്തിന്റേയും ഇടമായി ചുരുങ്ങുന്നു.. എഴുത്തുകാർ വിഷസഞ്ചികളായി നടന്ന് അധികാര കേന്ദ്രത്തിൽ നിന്നുള്ള എല്ലുകളിൽ സുഖം കണ്ടെത്താതെ മനുഷ്യനിൽ അടിഞ്ഞുകൂടിയ അഴുക്കു നീക്കം ചെയ്യാൻ ശ്രമിക്കട്ടെ...


Followers

About The Blog


MK Khareem
Novelist