കേരളം ഒരു ഭ്രാന്താലയം എന്ന് രേഖപ്പെടുത്തിയ വിവേകാനന്ദ സ്വാമികള്‍. അദ്ദേഹം മടങ്ങി വരുമെങ്കില്‍ എന്ത് നിലപാട് സ്വീകരിക്കും? ഭ്രാന്താലയം എന്നതിന് അപ്പുറം കടുത്തൊരു പദം തിരയും. എത്ര കടുത്തത്‌ ആയാലും പോരാതെയാകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അഹങ്കാരികള്‍ ഉള്ള നാട് എന്ന വിശേഷണം കേരളത്തിനു ആകാം. അവിടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നത് മാറ്റി എഴുതുക. അത് ഇങ്ങനെ ആകാം. കേരളം സാത്താന്റെ സ്വന്തം നാട്. സാത്താന്‍ എന്ന് പറയുമ്പോള്‍ അത് ക്രിസ്ത്യാനിക്ക് അവകാശപ്പെട്ട ആള്‍ എന്ന് വരുമ്പോള്‍ ശൈത്താന്‍ എന്നതിലേക്ക് തിരിയാം. അപ്പോള്‍ വരുന്നു ശൈത്താന്‍ എന്നത് മുസ്ലീങ്ങളുടെത് എന്ന്. എങ്കില്‍ ചെകുത്താന്‍ ആയാലോ ഹിന്ദുക്കള്‍ കയറി പിടിക്കും. അതുകൊണ്ട് നമുക്ക് ആ മോശം ശക്തിക്ക് മറ്റൊരു പേര് കണ്ടെത്താം. മനുഷ്യന് ജാതി മതം ഒക്കെ ഉണ്ടെങ്കിലും അക്ഷരങ്ങള്‍ക്ക് അതില്ലല്ലോ.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist