എകപക്ഷീയമല്ല എന്റെ എഴുത്ത്. തസ്ലീമ നസറീന്‍ പ്രവാചകനെ ചീത്ത വിളിച്ചാല്‍ പ്രവാചകനോ ഇസ്ലാമിനോ ഒന്നും സംഭവിക്കുന്നില്ല. അത് കേള്‍ക്കെ വാളും പരിചയുമായി ഓടുന്ന മുസ്ലീം എന്ന് പറയപ്പെടുന്നവര്‍ക്കു ഭ്രാന്ത്. റുഷ്ദിക്ക് എതിരെ ഖുമയിനിയുടെ ഫത്ത് വാ . ഇസ്ലാമിനെ സംരക്ഷിക്കാന്‍ ഖുമയിനിയെ പടച്ചവന്‍ നിയോഗിച്ചുവോ? ഇസ്ലാം എന്താണ് എന്നറിയാതെ മുസ്ലീം ആയവര്‍ ആണ് ഏറെയും. പ്രവാചകന്റെ അന്വേഷണം, തടഞ്ഞു നിര്‍ത്തി നിഴല്‍ പതിപ്പിച്ചു നില്‍ക്കുന്ന മത പണ്ഡിതന്മാര്‍. ഇസ്ലാം എന്നാല്‍ സമാധാനം. എന്നാല്‍ അശാന്തി വിതക്കാന്‍ പലരും ഇറങ്ങി തിരിക്കുന്നത് ഇസ്ലാമിനെ രക്ഷിക്കാനല്ല, മറിച്ച് അധികാരത്തിന്റെ അപ്പ കഷണം രുചിക്കാനാണ്. അമ്പലത്തിലും മസ്ജിദിലും നിലകൊള്ളുന്നത് ഒരേ ഈശ്വരന്‍. മനുഷ്യര്‍ പലതായി തരിഞ്ഞു ഈശ്വരനെ ചീത്ത വിളിക്കുന്നു. പാവം ഈശ്വരന്‍ മിനിട്ടുകള്‍ തോറും അങ്ങനെ ചീത്ത കേള്‍ക്കാന്‍ വിധിക്കപ്പെട്ട്... ഒരാള്‍ തന്റെ എതിരാളിയെ കുത്തിയിടുമ്പോള്‍ മരിക്കുന്നത് ഉടല്‍ ആണെങ്കിലും കൊന്നവന്റെയും കൊല്ലപ്പെട്ടവന്റെയും ഉടലില്‍ നിലകൊണ്ടത് ഒരേ ഈശ്വരന്റെ അംശം. ഉടല്‍ എന്നത് ഈശ്വരന് പാര്‍ക്കാന്‍, സഞ്ചരിക്കാന്‍ ഒരു വീടോ വാഹനമോ ആണ്. എറണാകുളത്തു നിന്നും തൃശൂര്‍ക്ക് പോകുന്ന ബസ്സും തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സും രണ്ടെങ്കിലും ഓടുന്നത് ഒരേ ഇന്തനം കൊണ്ട്. ബസ്സിന്റെ മുതുകില്‍ പെയിന്റു കൊണ്ട് മതങ്ങള്‍ അടയാളപ്പെടുത്താം. എന്നാല്‍ ഇന്തനത്തിലോ? ഇരുകാലിയായി നടക്കുന്ന നാം എന്താണ്, ആരാണ് എന്നറിയാത്തിടത്തോളം അശാന്തിയുടെ തടവില്‍ തന്നെ. ശാന്തി എന്നത് സ്വയം നേടി എടുക്കേണ്ടതാണ്. ശാന്തിക്ക് വേണ്ടി യുദ്ധങ്ങള്‍ ഇല്ല. സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുക എന്നാല്‍ എന്നും അശാന്തി വിതക്കുക എന്ന് തന്നെ. യുദ്ധങ്ങള്‍ ഉണ്ടാകുന്നത് ഭയത്തില്‍ നിന്നും. അതുകൊണ്ട് എല്ലാ തരം യുദ്ധങ്ങളും വര്‍ണ വെറിയും ജാതി മത ചിന്തകളും തുലയട്ടെ.
About The Blog

MK Khareem
Novelist
0 comments