ഒബാമ.
പുതുകാലസിനിമയല്ല;
പഴയ ബ്ലാക് ആന്റ് വൈറ്റിന്‍റെ തനിയാവര്‍ത്തനം.
മാറ്റത്തിന്‍റെ മുദ്രാവാക്ക്യം ചമച്ചു കൂലിയെഴുത്തുകാര്‍ .
ബുജി താടികളുടെ നിസ്സംഗതയില്‍ പുനര്‍വായന.
വിസ്കി,
വൈന്‍ ,
താറാവ്
കോഴിയും;
ചര്‍ച്ചക്കുമേല്‍ ചര്‍ച്ച...
അലറിയൊടുവില്‍ പിറുപിറുപ്പിലേക്കാ
ബുജി ഭാഷണം.
തൂറാന്‍ മുട്ടിയിട്ടും അനങ്ങാ പാരകള്‍ ...
പുതു ലോക സൈദ്ധാന്തികര്‍ ...
ഒബാമ,
ബ്ലാക് ആന്റ് വൈറ്റില്‍ മറന്നിട്ടും ഓര്‍മ്മിച്ചു,
വെട്ടി നീക്കിയ റീലുകള്‍ ;
നാഗാസാക്കിയും ഹിരോഷിമയും...
വിയറ്റ്നാം ഈസ്റ്റുമാന്‍ കളറിലോ?
അറിയില്ല.
ഒബാമ,
നിന്നിലൂടെ മാറ്റത്തിന്‍റെ കാറ്റു ആസ്വദിക്കുന്ന
നാലാം ലോക മസ്തിഷ്ക്കങ്ങള്‍ ...
ഒബാമ,
എന്‍റെ കൊട്ടകയില്‍ നിന്‍റെ പോസ്റ്റര്‍
പതിയണമെങ്കില്‍ ,
പഴയ റീലുകള്‍ എടുത്തു വയ്ക്കുക.
ഫങ്കസ്സിനു തിന്നാന്‍ കൊടുത്ത
എഡിറ്ററുടെ വിരലുകള്‍ അറുത്തു മാറ്റുക.
ആയുധ ദല്ലാളിന്‍റെ കുപ്പായം ഊരിയെറിയുക...
അന്ന് ഞാന്‍ നിന്നെ പ്രദര്‍ശിപ്പിക്കാം...
കാത്തിരിക്കുന്നു മുഖാവരണ മില്ലാത്ത നിന്നെ.
അതുവരെ എന്‍റെ തൂലിക
നിന്നോട് എതിരിട്ടു കൊണ്ടിരിക്കും...
About The Blog

MK Khareem
Novelist
0 comments