
പ്രണയമെന്നാല്‍ തേടലാണോ? നഷ്ടപ്പെട്ട മാണിക്യം തേടി അലയുന്ന നാഗത്തിന്റെ പാരവശ്യം അതിനുണ്ടാവണം. ഉടലുകള്‍ക്കുള്ളില്‍ പെട്ടുപോയ ആത്മാക്കളുടെ പ്രണയ സഞ്ചാരങ്ങള്‍ ... ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള വിഹ്വല യാത്രകള്‍ ...യാത്ര, മണല്‍ക്കാട്ടിലെ കാറ്റിലും യാത്രയുടെ മധുരം. ഞെളിഞ്ഞു നീങ്ങുന്ന ഓരോ നിഴലും ആ അനുഭൂതി അനുഭവിക്കുകയും...അല്‍പ്പം തടിച്ചൊരു രൂപം. ഇരുട്ടില്‍ ആണോ പെണ്ണോ എന്ന് വ്യക്തമല്ല. എങ്കിലും ആ ഇരുണ്ട നിഴല്‍ ഉള്ളിലേക്ക് കോരിയിട്ട വികാരത്തിന്റെ...

അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്. അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്. മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍...

ദുരൈലാല്‍ മതിഭ്രമ ഏടുകള്‍സി.പി. അബൂബക്കര്‍ജീവിതദുരന്തങ്ങളുടെ കനല്‍ച്ചാലുകള്‍( പുസ്‌തകനിരൂപണം. )ദുരൈലാല്‍- മതിഭ്രമ ഏടുകള്‍ഗ്രന്ഥകര്‍ത്താവ്- എം. കെ. ഖരിം.വില- 110 രൂപപ്രസാധനം- മെലിന്‍ഡ ബുക്‌സ്‌മാതൃത്വത്തിന്റെസ്‌പര്‍ശമറിയാതെ വളരുന്ന ദുരൈലാല്‍ വലിയ പീഡനങ്ങള്‍ സഹിച്ച് കോളേജേധ്യാപകനും കവിയുമായിത്തീരുന്നു. പിതാവില്‍നിന്നേല്‌ക്കുന്ന പീഡനങ്ങള്‍ ഒരു വലിയ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും പ്രകടനമാണെന്ന തിരിച്ചറിവിലെത്തുമ്പോള്‍ കത്തിയെരിഞ്ഞുപോവുന്ന...
About The Blog

MK Khareem
Novelist