നിന്നെ പ്രണയിക്കുക എന്നാല്‍ തീവണ്ടിക്കു മുന്നില്‍ തല വയ്ക്കുന്നതിനു തുല്യമെന്ന് നീ. എനിക്കതില്‍ പുതുമ തോന്നുന്നില്ല. അത്ഭുതവുമില്ല. പ്രണയം വന്നു വിളിച്ചാല്‍ പിന്നെ എന്ത് വണ്ടി! പാളത്തിലെ തണുത്ത ഏകാന്തതയില്‍ എത്ര വേണമെങ്കിലും കിടക്കാം. വണ്ടി വരികയോ പോകുകയോ. അത് പ്രണയികള്‍ക്കൊരു വിഷയമല്ല. പ്രണയം എന്നത് പ്രാണനുമായി ബന്ധപ്പെടുമ്പോള്‍ വണ്ടിച്ചക്രങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കില്ലെന്നറിയുക...
വണ്ടിച്ചക്രങ്ങള്‍ക്കുമുണ്ടൊരു പ്രണയം, പാളത്തോട്, സഞ്ചാരങ്ങളോട്.. പരിസരങ്ങളിലേക്ക് കിതച്ചുകൊണ്ട് ചക്രങ്ങള്‍ പറയുന്നത് കേട്ടിട്ടില്ലേ: 'പുറപ്പെട്ടു പോകുക, പുറപ്പെട്ടു പോകുക...'
നോക്കൂ പ്രണയം പുറപ്പാടാണ്. ഉടലില്‍ നിന്നും ആത്മാവിലേക്ക്. പിന്നെ ആത്മാവിലാകെ നിറയാന്‍ ... മഹത്തായ പ്രണയത്തില്‍ മടക്കമില്ല. കടന്നു പോകുന്ന വണ്ടിയുടെ ഒടുക്കത്തെ ബോഗിക്ക് പിന്നിലൊരു വെട്ടു പോലെ ... അതെ പ്രണയത്തിനു മടക്കമില്ലെന്ന്...
നിനക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് ... അല്ല എങ്ങനെയാണ് പ്രണയിക്കുക. വാക്കുകള്‍ കൊണ്ടുള്ള കിന്നാര മാല അണിയിക്കലോ പ്രണയം? നീ ചിലപ്പോള്‍ അങ്ങനെ ധരിച്ചിരിക്കാം..
അബദ്ധ ധാരണ തിരുത്തുക. ഏറ്റവും നിശബ്ദമാവുക, എന്നിലേക്ക് നോക്കുക. എന്നില്‍ നിന്നും ഒഴുകുന്ന നിന്നെ അനുഭവിക്കുക...
About The Blog

MK Khareem
Novelist
പ്രണയം ദു:ഖമാണുണ്ണീ ഏകാന്തത തന്നെ സുഖപ്രദം:)