
തൂലിക ഉണ്ടായിട്ടെന്ത് ഇളക്കിമറിക്കാന്‍ കൈകള്‍ ഇല്ലാത്തിടത്തോളം എന്ത് ഗുണം! ശരിയായ എഴുത്തുകാരുടെ അഭാവം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിഴലിക്കുന്നുണ്ട്... മനുഷ്യനോടോ പ്രകൃതിയോടോ യാതൊരു കൂറുമില്ലാത്തവര്‍ സ്നേഹമെഴുതി കടലാസ്സു പാഴാക്കുന്നു...കേരളത്തില്‍ ശബ്ദമില്ലാത്ത എഴുത്തുകാരും സാംസ്കാരിക നായകരും.... എഴുത്തുകാരന്‍ എന്നും പ്രതിപക്ഷത്തിരിക്കണം എന്ന മാന്യത കളഞ്ഞു കുളിച്ച ജന്മങ്ങള്‍ ... ഭരിക്കുന്നവരുടെ കോലായില്‍ അവാര്‍ഡോ കൊള്ളാവുന്ന കസേരയോ തരപ്പെടുമോ...

കേരളത്തില്‍ സി.പി.എം. ബി.ജെ.പി.യിലേക്കും ബി.ജെ.പി സി.പി.എമ്മിലെക്കും ചായുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങിയിരിക്കുന്നു. കോണ്ഗ്രസ്സിനെക്കാള്‍ നല്ലത് ഇടതു പക്ഷമെന്നും , കൊണ്ഗ്രസ്സിന്റെത് മുതലാളിത്ത പ്രീണനം എന്നും , സി.പി.എം. ബി.ജെ.പി സംഘട്ടനം കൊണ്ട് നേട്ടമുണ്ടാക്കുന്നത് കൊണ്ഗ്രസ്സെന്നും ബി.ജെ.പി.യില്‍ ചിലര്‍ നിരീക്ഷിക്കുമ്പോള്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ചില അടവ് നയങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാകുന്നു.ബി.ജെ.പി.യെ അത്തരം ചിന്തയിലേക്ക്...

അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെയും അമേരിക്കന്‍ കമ്പനികളെയും തുല്യമായി കാണാന്‍ ആവില്ലെന്ന്... തെളിയുന്ന മുഖങ്ങള്‍ ചുവപ്പെങ്കിലും അതിലൊരു സാമ്രാജ്യത്വ നിഴല്‍ ഇടം പിടിച്ചിരിക്കുന്നു. അമേരിക്കയെ എതിര്‍ക്കുകയും അതെ നാവു കൊണ്ട് അമേരിക്കന്‍ കമ്പനികളെ തലോടുകയും.കഷ്ടം, അമേരിക്കന്‍ നയമെന്നത് അമേരിക്കന്‍ കമ്പനികളുടെ ഊട്ടുപ്പുരകളില്‍ രൂപം കൊള്ളുന്നത് ആയിട്ട് കൂടി ഒട്ടുമേല്‍ ഉളുപ്പില്ലാതെ പറയാന്‍ ആവുന്നുണ്ടല്ലോ! വഞ്ചന. അമേരിക്കന്‍ പ്രസിഡന്റ് എന്നത്...
About The Blog

MK Khareem
Novelist