വന്നെത്തിയത് തികച്ചും അസുഖകരമായ ഒരന്തരീക്ഷത്തില്‍ ആണല്ലോ എന്ന് ഗ്രാമി ഓര്‍ത്തു. അവളെ കൂട്ടി വരേണ്ടിയിരുന്നില്ല എന്ന് ഷിഹാബുദ്ധീനും... താന്‍ പറഞ്ഞു കൊടുത്ത തെളിമയില്‍ അവള്‍ തന്റെ നാടിനെ ഉള്ളാലെ കണ്ടു കൊള്ളുമായിരുന്നു. യാധാര്‍ത്യത്തിന്റെ മുഖം എത്ര വികൃതമാണ്.ഓണക്കാലം. എവിടെക്കെന്നില്ലാതെ പായുന്ന ആള്‍കൂട്ടം. ഓണം വര്‍ഗീയ വല്‍ക്കരണത്തിനു വിധേയമാകുന്നു. ഓണം ഹിന്ദുവിന് പതിച്ചു നല്‍കുന്നവര്‍. അത് കേരളത്തിന്റെ കാര്ഷികൊല്‍സവം എന്ന് മറന്നു പോയിരിക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് അത് മറവിയില്‍ ആഴ്ത്തുന്നു. ശിഹാബുദ്ധീന്‍ ആ പഴയ ഇന്നലെകളിലേക്ക്...
ഉണ്ണുന്നവനെയും പാത്രം നോക്കിയും വേണം വിളമ്പാന്‍ എന്ന് ചിലര്‍ പറയും. ഭക്ഷണ കാര്യത്തില്‍ അതങ്ങ് സമ്മതിച്ചു കൊടുക്കാം.പക്ഷെ സാഹിത്യത്തില്‍? ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ലോകത്തെ നേരായ വഴിയില്‍ നടത്താന്‍ ബാധ്യസ്ഥമാണ്. അവിടെ വായനക്കാരെ പടി പടിയായി ശരിയായ ദിശയിലേക്കു കൊണ്ട് വരാന്‍ ശ്രമിക്കണം. അല്ലാതെ നിലവിലെ അപചയത്തിനൊത്ത് പേനയുന്തി കയ്യടി വാങ്ങാന്‍ ശ്രമിക്കരുത്. ഒരെഴുത്തുകാരന്‍ ആകാന്‍ തയ്യാറാകുമ്പോള്‍ ആക്രമിക്കപ്പെടാന്‍ കൂടി ഒരുങ്ങുക. എഴുത്ത് യുദ്ധമാണ്, എല്ലാത്തരം നെറിവു കേടിനെതിരെയും യുദ്ധം ചെയ്യുക. അവിടെ എതിര്‍ചേരിയില്‍ നില്‍ക്കുന്നത്...
കിനാലൂരില്‍ സംഭവിക്കുന്നത്‌ ജമാത്തെ ഇസ്ലാമിയുടെ ചിന്തന്‍ ബൈടക് ആണ് . എന്നാലതിനെ മതേതര ജനാധിപത്യ കൂട്ടായ്മയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു. അത് സോളിഡാരിറ്റി എന്ന സംഘടന ഏറ്റെട്ടുക്കുമ്പോള്‍ അത് ജമാത്തെ ഇസ്ലാമിക്ക് വേണ്ടി മാത്രമല്ല സാമ്രാജ്യത്വ ഭീകര ശക്തികള്‍ക്കും വേണ്ടിയാണ്.സോളിഡാരിറ്റി ജമാത്തെ ഇസ്ലാമിയുടെ കൊട്ടേഷന്‍ സമരക്കാര്‍ ആകുന്നു. എന്നാല്‍ ചില മതേതര മുഖങ്ങള്‍ ജമാത്തെ ഇസ്ലാമിയുടെ വോട്ടിനു വേണ്ടി താങ്ങും തണലുമായി വര്‍ത്തിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് ഗുണകരമാകുകയെ ഉള്ളൂ. വര്‍ഗീയത ഏതുമാകട്ടെ, അത് ഭൂരിപക്ഷമോ ന്യൂനപക്ഷമോ...

Followers

About The Blog


MK Khareem
Novelist