പ്രണയം ഭ്രമമെന്നു ചൊല്ലുന്ന നിന്നോട്
ഞാനെന്തു പറയേണ്ടൂ
നീയൊരു നുണയെന്നല്ലാതെ ...
വെറും ഭ്രമമെങ്കില്‍
കാറ്റും മഴയുമൊരു നുണ തന്നെ സഖേ...
ഓര്‍ക്കുക,
പ്രണയത്തിലാകുമ്പോള്‍ അഗ്നിയും തിളക്കും
അഗ്നിയെക്കാള്‍ മേലേ...
തര്‍ക്കമല്ലിത് ,
സംവാദമല്ലിത്;
എങ്കിലും സഖേ
പ്രണയം വെറും ഭ്രമമല്ലെന്നറിയുക .
ആത്മ സഞ്ചാരമിത്,
ആത്മ ലയമിത്...
പ്രണയം തമ്മിലുരുകുന്നു,
ചക്കില്‍ എള്ളെന്ന പോല്‍...
ഉരുകിയൊലിക്കുമാ ആ എണ്ണ
പാനം ചെയ്തുന്മത്തരാകുവാന്‍...
നിത്യവും പാനം ചെയ്യുന്നവര്‍ക്ക്
പ്രണയം ഭ്രമമല്ല ,
വിവാഹം പോലുമല്ല.
ഓര്‍ക്കുക,
വെറും ഭ്രമമാണതെങ്കില്‍
എന്തിനു തിരകള്‍ തീരത്താവര്‍ത്തിക്കണം...
എന്തിന്‌ പൂവ്
കാറ്റിനു ചാഞ്ഞു കൊടുക്കണം...

2 comments

  1. നന്നായി...

     
  2. Achu Says:
  3. i like it a lot ....nanayitundu

     

Post a Comment

Followers

About The Blog


MK Khareem
Novelist