നിന്നോടുള്ള പ്രണയത്താല്‍
പദങ്ങള്‍ അഗ്നികട്ടകളായി..
ആത്മാവിന്റെ ചോരയില്‍
ചീര്‍ത്ത കവിതകള്‍.
അഹങ്കാരത്തിന്റെ ഉടലുകള്‍ക്ക്‌
എങ്ങനെ ദഹിക്കാന്‍...
അവര്‍ ആമാശയത്തിന്റെ തടവുകാര്‍...
സദാചാരത്തിന്റെ കാവല്‍ക്കാര്‍
എന്നെ കൊന്നു...
കഴുത്തില്‍ കുരുക്കിട്ടു
മാവിലേക്ക് കൊണ്ട് പോകുമ്പോഴും
എന്റെ പ്രാര്‍ത്ഥന നിനക്കായി,
നിനക്ക് പരിക്ക് പറ്റല്ലേ....
എന്നെ കവിതയാക്കി
ആഘോഷിക്കുകയും....
എന്നെ വായിച്ചവര്‍
ഞാനാവാന്‍ ശ്രമിച്ചു .
എന്റെ ജുബയും മുണ്ടും ഫാഷനാക്കി നടന്നു.
എന്റെ ആത്മാവ് പൊഴിച്ച നിശ്വാസം
കടലാസ്സില്‍ പകര്‍ത്തി
കാമിനിക്ക് നല്‍കി.
എന്റെ വരികളില്‍ തൃപ്തി നേടുമ്പോഴും
എന്നെയാരും അറിഞ്ഞില്ല.
ആടുകള്‍ മേഞ്ഞ ഇടങ്ങള്‍ തേടി പോയവര്‍.
അവര്‍ പ്രണയം ആഘോഷിച്ചു...
ഞാനോ
ഇന്നും കയറില്‍ തൂങ്ങി നില്‍ക്കുകയും...
കീറിയ ആത്മാവിന്റെ ദ്വാരമടക്കാന്‍
ഞാന്‍ നിന്നെ കാത്തിരിക്കുകയും...

3 comments

  1. :)

     
  2. ഇടപ്പള്ളിയെക്കുറിച്ചുള്ള ഈ കവിത മനോഹരമായി ..പക്ഷെ ഒരു കണ്ഫ്യുഷനും തോന്നുന്നു...
    എന്നെ കവിതയക്കിയവര്‍ ...
    എന്നെ വായിച്ചവര്‍
    ഞാനാവാന്‍ ശ്രമിച്ചു .
    എന്റെ ജുബയും മുണ്ടും ഫാഷനാക്കി നടന്നു.
    എന്റെ ആത്മാവ് പൊഴിച്ച നിശ്വാസം
    കടലാസ്സില്‍ പകര്‍ത്തി
    കാമിനിക്ക് നല്‍കി=
    ഇവിടെ ചങ്ങമ്പുഴയാണ് .കയറില്‍ തൂങ്ങിയത്‌ രാഘവന്‍ പില്ലയാനെന്നിരിക്കെ(കവിതയിലെ രമണന്‍ )എന്തിനു മേല്പറഞ്ഞ വരികള്‍ ?

     
  3. M.K.KHAREEM Says:
  4. രാഘവന്‍ പിള്ള ആത്മഹത്യ ചെയ്തത് അറിയാമല്ലോ... രാഘവന്‍ പിള്ളയെ കഥാപാത്രമാക്കിയാണ് രമണന്‍ രചിച്ചത്. ആ വരികളില്‍ എത്രയോ പ്രണയങ്ങള്‍ അക്കാലത്ത് പൂത്തു. അക്കാലത്ത് ചെറുപ്പക്കാര്‍ മുണ്ടും ജുബയും ഫാഷനാക്കി നടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്...

     

Post a Comment

Followers

About The Blog


MK Khareem
Novelist