ക്ലോസറ്റില്‍ കുന്തിച്ചിരുന്നു തൂറാം
പിന്തിരിഞ്ഞ്
ദഹിക്കാതെപോയ വിമതരെ പിരാകാം...
ദഹനക്രിയക്ക് മരുന്നു മോന്താം.
തീട്ടം എന്ന് പറയരുത്
കവിതയില്‍ പ്രയോഗിക്കരുത്...
തീട്ടമെന്നു കേള്‍ക്കുമ്പോള്‍
കാതു പൊത്തുകയോ
ഛെ... എന്നുച്ചരിക്കുകയോ...
തെരുവില്‍ തീട്ടം ചുമക്കുന്ന വണ്ടികള്‍ ,
വളിവിട്ടു,
മലിനീകരണം നടത്തികൊണ്ട്...
നടന്നു പോകുന്ന നീ മനുഷ്യനോ
തീട്ടമുല്പാദിപ്പിക്കുന്ന യന്ത്രമോ...
About The Blog

MK Khareem
Novelist
വളരെ വൃത്തികെട്ട കവിത.
ഇത്തരം നിലവാരം ഇല്ലാത്ത കവിതകള്‍ എഴുതി ദയവായി ഇവിടം മലിനം ആക്കാതിരിക്കൂ.
സന്ദര്‍ശനത്തിനും അഭിപ്രായം കുറിച്ചതിനും നന്ദി...
തീട്ടം എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിക്കുന്നവരെ കണ്ടിട്ടുണ്ട്. ക്ഷണത്തില്‍ നാറ്റം അനുഭവിക്കുകയും. സാഹിത്യത്തെ വര്‍ഗീയ വല്‍ക്കരിക്കുന്നു. സവര്‍ണ എഴുത്ത് , അവര്‍ണ എഴുത്ത്, മാപ്പിള എഴുത്ത്, നസ്രാണി എഴുത്ത്, പെണ്ണെഴുത്ത്, അങ്ങനെ സാഹിത്യത്തെ മലീമസമാക്കുന്നു. ഉദ്യാന കവികളും തെരുവ് കവികളും, കൂണ് കവികളും... ഇതിനിടയില്‍ നഷ്ടമാകുന്നത് എഴുത്താണ്. കവിതയാണ്, ഇതര സാഹിത്യങ്ങള്‍ ആണ്. ഞാന്‍ എഴുതുന്നു. എന്റേതായ ഭാഷയോടെ ഞാന്‍ എഴുതുന്നു. ഞാന്‍ നടക്കാന്‍ ശീലിക്കുകയാണ്.