പള്ളിക്കാട്ടിലേക്ക് മയ്യത്ത്
കടക്കുമ്പോഴും
മന്ത്രിയെന്ന അഹങ്കാരം ഞെളിഞ്ഞു.
ഖബറുകള്‍ തോറും
മെറ്റല്‍ ഡിക്ടക്ടര്‍ അലഞ്ഞു;
ബോമ്പ് എന്ന ഭീതി...
ഇടയ്ക്കു തിരിഞ്ഞു നിന്ന്
അലങ്കാരം കുറഞ്ഞോ എന്ന് ശങ്കിച്ചു.
ഖബര്‍ വെട്ടുകാരനെ ആട്ടി പായിച്ചു.
കൂട്ടത്തില്‍ കുറുകിയവരെ പിന്നിലാക്കി.
ആചാരവെടിയില്‍ മതി മറന്നു...
മീസാന്‍ കല്ലില്‍
അഹങ്കാരം കാവലിരുന്നു.
ഖബറില്‍
മണ്ണ് ഞെരിച്ചപ്പോള്‍
മയ്യത്ത് പിടഞ്ഞു,
' ഞാന്‍ മന്ത്രിയാണ്...'
മുഖത്തടിച്ചു ഖബര്‍ ,
പുറമേ നീ മന്ത്രിയോ രാജാവോ ആകട്ടെ
ഇവിടെ വെറും മണ്ണ്...
About The Blog

MK Khareem
Novelist
കൊള്ളാം... ആശയം നന്നായി..
super!
ചത്താലും മന്ത്രിക്ക് അഹങ്കാരം ...