പഴമയെ കാല്‍മടക്കിയടിച്ചു
ഓര്‍കുട്ടിലും ഫെയ്സ് ബുക്കിലും...
ആഗോളീകരണത്തിന് ക്ലാപ്പടിച്ചു.
ഇന്ന് വന്ന സ്ക്രാപ്പില്‍
ഫെയ്ക്കുകളെ നീക്കുന്നെന്ന് ...
ഓര്‍കുട്ടിനു സൌഹൃദ വേദിയെന്നു
അലങ്കാരം ചമച്ച മഹാനെ മറക്കുന്നു.
എത്രമേല്‍ വെറുത്തിട്ടും
അടങ്ങാ ദാഹത്തോടെ
ചില മുഖങ്ങള്‍ ...
ഉള്ളില്‍ വെറുപ്പിന്റെ കല;
പുറമേ സമാധാനത്തിന്റെ,
സ്നേഹത്തിന്റെ അതിവാചാലത...
ചങ്ങാതിയുടെ പിറന്നാളിന് ആശംസാ കാര്‍ഡയച്ച്,
തട്ടിപ്പോകാന്‍ ഉള്ളാലെ പ്രാര്‍ത്തിച്ചു
സ്വയംഭോഗ സുഖം നുകര്‍ന്ന്...
ഓര്‍കുട്ടിലെ പൊയിമുഖങ്ങളിലൂടെ
സഞ്ചരിച്ചു കടവ് പറ്റാതെ നില്‍ക്കുമ്പോള്‍
എന്നിലേക്ക് നോക്കി ;
ഞാനും ഒരു ഫെയ്ക്ക് ആണോ?
About The Blog

MK Khareem
Novelist
0 comments