ഗാട്ടിനു പച്ചക്കൊടി കാട്ടിയപ്പോള്‍ ഓര്‍ത്തില്ല.
തെരുവില്‍ കൂട്ടം കൂടുന്നത് വിലക്കി
തീട്ടൂരമുണ്ടാകുമെന്ന്.
പ്രതിഷേധം,
സമരം,
ഒക്കെയും തെറ്റെങ്കില്‍
ഗാന്ധിജയന്തി ആഘോഷത്തിന്
വിലക്കുണ്ടാവും.
മിണ്ടരുത്,
സംഘം ചേരരുത്,
സമരം ചെയ്യരുത്.
അയല്പക്കത്തെക്കൊരു
ജനാലയും ഉണ്ടാകരുത്...
ഞാന്‍ ഇട്ടു തരുന്ന
ഇക്കിളി സീരിയലുകള്‍ കണ്ടു
പണ്ടാരമടങ്ങുക.
ഭയക്കണ്ട,
ജനിത വിത്തിലൂടെ
നിന്റെ ആയുസ്സ് കുറച്ചേക്കാം.
വിദര്‍ഭയില്‍ ചത്തൊടുങ്ങിയ കന്നുകാലികളെ പോലെ
നീയും...
About The Blog

MK Khareem
Novelist
0 comments