നിന്റെ ചിരിയെ
പല കോണിലൂടെ വീക്ഷിച്ചു.
ഇടതും വലതും നിന്ന്
പലതായി കണ്ടു.
മൊത്തമായിട്ടല്ലെങ്കിലും
നിന്നെ കണ്ടു.
ദിശ മറന്നിട്ടും
ലേശം കോടിയ ചുണ്ട്
പടിഞ്ഞാട്ടെന്നു സങ്കല്‍പ്പിച്ചു.
പ്രകാശം പരത്തുന്ന
ചുണ്ടുകള്‍ക്ക് പിന്നില്‍ വിഷമുണ്ടെന്ന്
തര്‍ക്കമില്ലാതെ ഉറപ്പിച്ചു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍
നിന്റെ ചുണ്ടുകളിലായിരുന്നു നോട്ടം..
എന്റെ ചിരിക്കു പിന്നില്‍ പതയുന്ന
വിഷം കാണാതെ...
About The Blog

MK Khareem
Novelist
0 comments