മനുഷ്യനെന്ന പദത്തിന്
പൊലയാടി മോനെന്ന്
അര്‍ഥം നല്‍കുന്നു...
ഭൂമിയെ പലതായി തിരിച്ചു
ഭൂമി എന്ന പദം പോലും കെടുത്തിയവനെ
അങ്ങനെയല്ലാതെ മറ്റെന്തു വിളിക്കാന്‍ ...
ജാതി മതങ്ങളായി തിരിഞ്ഞു
ചേറിലാണ്ടവനെ
അങ്ങനെ വിളിച്ചോട്ടെ...
നാറുന്നു മതങ്ങള്‍ കൊണ്ട്,
നാറുന്ന ചിന്തകള്‍ ചമച്ച ഭൂപട രേഖകളും...
ദില്ലിയുടെ പ്രാന്തങ്ങളില്‍
കബന്ധങ്ങളുടെ നിലയറ്റ നിലവിളി..
അധികാര മോഹികള്‍ ,
പുരോഹിതര്‍
ഒരേ തൂവല്‍ പക്ഷികള്‍ ...
വര്‍ഗീയതയുടെ,
ഭീകരതയുടെ ശുക്ലം ഉണങ്ങിയ കോണകങ്ങള്‍ ...
തല്ലികൊല്ലുക
വര്‍ഗീയ വാദികളെ,
നിശബ്ദരായ ബുദ്ധിജീവികളെയും...
About The Blog

MK Khareem
Novelist
am happy to visit ur blog
congrats