രാജാത്തി എന്ന സിനിമയില്‍ ബാല നടിച്ചിട്ടില്ല.... അവള്‍ നടിയോ സങ്കല്‍പ്പമോ എന്ന് തുടരെ ചര്‍ച്ചകള്‍ ... കക്ഷം വെളിവായ ബനിയനിട്ട് കുളിക്കാതെ പല്ല് തേക്കാതെ വിയര്‍പ്പിന് മീതെ അത്തറ് പൂശി അവള്‍ .. അവളോ അതോ അവനോ? ഇറുകിയ ജീന്‍സില്‍ , അമേരിക്കന്‍ നിര്‍മിത ബനിയനില്‍ നെഞ്ചു തള്ളിച്ച് നടക്കുന്ന അവളെ ചിലപ്പോള്‍ ശങ്കയോടെ... ആണൊരുത്തി.. അങ്ങനെ ഒരു പേര് ആരില്‍ നിന്നാണാവോ? കുമാരനും ജോസപ്പും മൂസയും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ചു മതേതരത്വം ഉറപ്പിച്ചു...
പാച്ചുവിന്‍റെ കൊട്ടകയില്‍ അരികു പൊട്ടിയ ഫിലിം പെട്ടിയില്‍ ബാലയെ വായിച്ചത്...
അങ്ങിനെ ഒരാള്‍ ഉണ്ടെന്നു ചായക്കട ചര്ച്ച...
ഇല്ലെന്നും.....
ഞാനും പങ്കു ചേര്‍ന്നിട്ടുണ്ട്, മാറി നിന്നു ബീഡി വലിച്ച്... ആരും ഭ്രാന്തനെന്നു വിളിച്ചില്ല...
ആഗോളീകരണ കാലമാണ് ചായകടയെ തുരത്തിയത്.. പകരം മുളച്ച തട്ട് കടകള്‍ ... വിറ്റഴിഞ്ഞ പൊറോട്ടയും ചിക്കനും...
അപ്പോഴും പഴയ ചായക്കട ചര്‍ച്ച മനസാ തുടര്‍ന്ന്, ഞാനും തൊമ്മിയും പിന്നെ രവിയും ...
ഇന്ന് അവള്‍ ബിയറില്‍ നിന്നും വളര്‍ന്നിരിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്ന പദങ്ങള്‍ ചവിട്ടി ഞെരിച്ചു സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. പന്ത്രണ്ടു മണിക്ക് ശേഷം കവലയില്‍ കുടിച്ചു നൃത്തമാടാന്‍ അവള്‍ ശീലിച്ചിരിക്കുന്നു.
ഇനി ഞാന്‍ അവള്‍ എന്നിടത്തൊക്കെ അവനവള്‍ എന്ന് കുറിക്കട്ടെ...
About The Blog

MK Khareem
Novelist
0 comments