വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ഓക്കാനിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്...
'കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്റെ അന്നം കൊത്തും.' അതാണ് നിന്റെ ഭാഷ.
'ലോറാ, വാലന്റയിന്‍ ഡേ ആഘോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍ ... ഞാന്‍ നിനക്കൊരു ഉമ്മ തരുന്നുണ്ട്...'
'ഛെ... '
'പുതുകാലത്ത് ഉമ്മകള്‍ അപ്രസക്തം.' ലോറ തുടര്‍ന്ന് : 'തെരുവില്‍ പാന്‍ പരാഗ് ചവച്ചു നിന്റെ മുഖത്തു തുപ്പാം. നാലാള്‍ കാണ്‍കെ ഞാന്‍ നിന്നെ ഇടിക്കാം.'
'നമുക്കെന്തും ആഘോഷം! ഗ്രീറ്റിങ്ങ് കാര്‍ഡ് ... സമ്മാന നിര്‍മ്മാതാവിന് അത് വേണം. ഒന്നാം ലോകത്തിന്റെ തീട്ടം കൌതുക വസ്തുവായി നമ്മുടെ കരങ്ങളിലേക്ക്...'
അച്ഛന്റെ പതിനാറടിയന്തിരത്തിന് കുറിപ്പടിക്കാന്‍ പോയ യദിയുരപ്പ പിന്നിലൊരു പരസ്യം കൊടുക്കാന്‍ തുനിഞ്ഞതില്‍ അപാകതയില്ല. ചത്തത് അക്ഷര സ്നേഹി, കാലണക്ക് വകയില്ലാത്തവന്‍ ... അല്ലായിരുന്നെങ്കില്‍ അയാള്‍ക്ക് ആ ഗതി വരില്ലായിരുന്നു. കൂറ് അക്കങ്ങളോട് ആയതു ആരുടെ ശാപം?
"അങ്ങനെ വേണം. കുറിയുടെ പിന്‍ ഭാഗം ഒഴിഞ്ഞാല്‍ നാഷണല്‍ വേസ്റ്റ് ആകും. പരസ്യം വകയില്‍ നല്ലൊരു തുക കിട്ടും. മനുഷ്യന്‍ യദിയുരപ്പയെ കണ്ടു പഠിക്കട്ടെ..." ലോറ പറഞ്ഞു.
പുതുവിപണിയുടെ സാദ്യത തിരഞ്ഞുകൊണ്ട്...
കവലയിലെ ബസ്സിലെക് യദിയുരപ്പ നിശ്വസിച്ചു. സ്കൂട്ടറില്‍ ലിഫ്ട് കിട്ടിയെങ്കില്‍ യാത്രാകൂലി ലാഭിക്കാം. പരേതനെ കടത്തില്‍ നിന്നും ഒഴിവാക്കാം.
തന്‍റെ മുഖത്തേക്ക് ലോറയുടെ കോട്ടുവാ... പാന്‍ പരാഗിന്റെ ബബിള്‍ഗത്തിന്റെ കലര്‍പ്പ്.
About The Blog

MK Khareem
Novelist
കാലം മാറുമ്പോള്‍....... കോലങ്ങളും...