ബസ്സ്റ്റാന്റില് വെളുപ്പാന്‍ കാലത്തു വിയര്‍ത്തു നാറുന്ന ഉടല് ഭാഷയില്ലാതെയാണെങ്കിലും ചിലത് പറയുന്നുണ്ട്. പെറ്റ വയറിനോടോ, ആസക്തി തീര്‍ത്ത തന്തയോടോ.. തന്ത രുചിച്ച മകളുടെ ഉടല് വളഞ്ഞും പുളഞ്ഞും എതിരിടാതെ കിടന്നു കൊടുത്തിട്ടുണ്ട്...
തന്ത അങ്ങനെ എങ്കില്‍ സ്ത്രീയെ നിനക്കെവിടെ സുരക്ഷിതത്വം...
രാഷ്ട്രീയക്കാര്‍ക്ക് വാണിഭത്തില്‍ നിന്നും ജന ശ്രദ്ധ തിരിക്കാന്‍ അണികളെ ഇറക്കി തല്ലു കൊള്ളിക്കാം.
ഒരമ്മക്കോ?
ബസ് കാത്തു നില്‍ക്കുന്നത് എത്രയെത്ര വേഷങ്ങള്‍ .. ചെന്ന് ചേരുന്ന ഇടങ്ങളോ? ഇടങ്ങള്‍ ഇല്ലാത്തവരോ. ഇടുങ്ങിയ ചിന്താ വാഹകരോ...
കിഴകെ റയിലില്‍ മൂത്രമൊഴിച്ചു മണത്തു നായ നില്ക്കുന്നു. എവിടെയോ ഒരാത്മഹത്യാ കുറിപ്പ് എഴുതപ്പെടുന്നു.
ചുവരില്‍ തകരത്തില്‍ നിരോധിന്റെ പരസ്യം.
മുഷിഞ്ഞ ജാക്കറ്റില്‍ ആരാന്റെ ഉറുപ്പിക ഞെരുങ്ങി.
പാട്ട്, കൂത്ത്, ഇരമ്പിയാ വണ്ടി...
രാത്രിയിലേക്ക് മെതിക്കപ്പെടാന് ആ ഉടല് ഉറക്കം തൂങ്ങി.
ലോട്ടറി വില്പനക്കാരന്റെ മൈക്കില്‍ നിന്നും കിനാക്കളുടെ വിളി,
നാളെ,
നാളെയാണ്...
വളവില്‍ ബ്രേക്കിട്ട വണ്ടിയും ഉടഞ്ഞ തലയും....
തലച്ചോറിന്റെ മഞ്ഞപ്പില്‍ ചത്ത കിനാക്കളും...
About The Blog

MK Khareem
Novelist
സ്ത്രീയ്ക്ക് വില്ക്കാന് സ്വന്തം ശരീരം...
പുരുഷനോ?
(Please remove word verification)
ok
jahaliyaa kaalathil ingane indeyno? pennine kollukayaayirunnenkil innu whatis this hi hi hi pi pi pi