ഓരോ ഉടലും അത് മനുഷ്യന്റെതാവട്ടെ മറ്റു ജീവികളുടെതാവട്ടെ, നിലനില്‍ക്കുന്നത് ഊര്‍ജത്തിലാണ്... ഊര്‍ജം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു... ചിലര്‍ അതിനെ നന്മകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. ചില തിന്മാക്കും..
നമ്മില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജം ഇരട്ടിയായി നമ്മിലേക്ക് മടങ്ങിയെത്തുന്നു.
പ്രണയമാണ് പുരപ്പെടുന്നതെങ്കില്‍ പ്രണയമായി മടങ്ങിയെത്തുന്നു, വെറുപ്പ് വെറുപ്പായും... സ്നേഹം സ്നേഹമായും, കരുണ കരുണയായും...
തിന്മയെ മറികടക്കാനുള്ള എളുപ്പവഴി നന്മയില്‍ ആയിരിക്കുക എന്ന്...
നന്മ പ്രദാനം ചെയ്യുന്ന തരത്തില്‍ എഴുതുകയോ പ്രസംഗിക്കുകയോ ആവാം. അതൊന്നും ആവില്ലെങ്കില്‍ നല്ലൊരു വാക്ക് പറയാം...
നിത്യേനെ കലഹിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ ഊര്‍ജം പാഴാക്കുകയാണ്... സ്കൂട്ടറിന്റെ ആക്സിലേറ്റര്‍ വെറുതെ കൂട്ടി പെട്രോള്‍ നഷ്ടപ്പെടുത്തുന്നത് പോലെ... അതുകൊണ്ട് ആര്‍ക്കാണ് ലാഭം, നഷ്ടവും...
About The Blog

MK Khareem
Novelist
0 comments