
ഞാനൊരു കവിയാണെന്ന് അവള് പറഞ്ഞതില്‍ പിന്നെയാണ് കവിതയെഴുതാന്‍ ശ്രമം. ഇത് കുറിക്കുമ്പോഴും ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കു എന്താണ് കവിതയെന്ന ചോദ്യം.. ഉത്തരത്തിനായി ഉള്ളു പിടയുകയും... ഉത്തരമില്ലാതെ ചോദ്യം പാഴാവരുതെന്നോ! അല്ലെങ്കില്‍ പാണ്ഡിത്യം വിളമ്പുകയോ!
ഫോണും പിടിച്ചു സംസാരം മുറിയാതെ പച്ചക്കറി ചന്തയില്‍ .. വെട്ടിത്തിളക്കത്തോടെ തക്കാളി.. പുതിയ കാലത്ത് പച്ച മുളകിനെ കാമത്തിന്റെ ബിംബമായി രേഖപ്പെടുത്താമെന്ന് മനസ്സ്.
പറയാതെ മനസ്സറിഞ്ഞവള്‍ ...
ബിംബങ്ങള്‍ ഉണ്ടാവുന്നത് പഴഞ്ചന്‍ , പുതുകാലത്ത് ബോധനിര്‍മിതി.
ബാധയെന്നു ചൊല്ലാഞ്ഞതു ഭാഗ്യം.
ബിംബങ്ങള്‍ അമേരിക്കനാവണം എന്ന് കൂടി ചൊല്ലിയതോടെ തല കറങ്ങി. പടിഞ്ഞാറിനെ നിരൂപണത്തിന് രുചിക്കൂ...
ആവട്ടെ, ആലോചിക്കാം. തല്ക്കാലം ഫോണ്‍ വയ്ക്കട്ടെ..
മടുത്തോ നിനക്ക്?
അതല്ല, ഇന്നലെ തുടങ്ങിയ സംസാരമല്ലേ...
ഇന്നലെയോ! ഇടയ്ക്കു നാം ഉറങ്ങാത്തത് കൊണ്ട് ദിവസം എത്ര കഴിഞ്ഞാലും ഇന്ന് എന്നെ പറയാവൂ...
About The Blog

MK Khareem
Novelist


ഇന്നലെയോ! ഇടയ്ക്കു നാം ഉറങ്ങാത്തത് കൊണ്ട് ദിവസം എത്ര കഴിഞ്ഞാലും ഇന്ന് എന്നെ പറയാവൂ...
ഫയങ്കര ഫിലോസാഫിയാണല്ലോ.. ഹ ഹ