വിരസമെന്ന് കരുതിയേക്കാവുന്ന ചര്‍ച്ചകള്‍ രുചികരമാക്കാന്‍ ചില തന്ത്രങ്ങളുടെ, ചാനലുകള്‍ക്ക്... പരസ്യങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കുകയും.. അതിലേറെ അപരനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ ...
കൂലി ചര്‍ച്ചകള്‍ എന്ന് പറഞ്ഞാല്‍ പരാതിപ്പെടുമോ?
വര്‍ഗീയത, ഭീകരത, പെണ്‍വാണിഭം, രാഷ്ട്രീയം, അരാഷ്ട്രീയം, സമരം, പ്രകൃതി.. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ക്കായി ആള് രൂപങ്ങളുണ്ട്... വിഷയം ഏതുമാകട്ടെ, ഓരോ ചാനലിനും ഓരോ മുഖവും...
ചില വേഷങ്ങള്‍ കാണുമ്പോള്‍ കൊട്ടേഷന്‍ തല്ലുകാരെ ഓര്‍ക്കുന്നത് എന്റെ തെറ്റ് ആണോ ആവോ...
എന്റെ തലതിരിഞ്ഞ ചിന്ത എന്തിനാണ് ഇങ്ങനെ കാട് കയറുന്നത്? കേള്‍ക്കുന്നത് വിഴുങ്ങി എവിടെയെങ്കിലും ചുരുണ്ട് കൂടിയാല്‍ പോരേ?
വര്‍ഗീയ വിഷയം കൈകാര്യം ചെയ്യുന്നവന്റെ പ്രാര്‍ത്ഥന എന്താവാം; ലഹളകള്‍ പെരുകട്ടെ എന്നോ? ഒരുവേള പത്രം മറിച്ചു നോക്കുന്നത് ലഹളകള്‍ പ്രതീക്ഷിച്ചിട്ടാവും...
പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണല്ല്ലോ ചര്‍ച്ചകള്‍ ഉണ്ടാവുക.... പോക്കറ്റിനു കനം വയ്ക്കുന്നതും.....
About The Blog

MK Khareem
Novelist
ചര്‍ച്ചകള്‍ കണാറില്ല.തുടങ്ങിയാൽ ഉടൻ ചാനൽ മാറ്റും..:)
ചാനല്‍ക്കാരും ജീവിച്ചു പോകട്ടെന്നു....