എന്റേത് ധര്‍മപുരിയാണ്.
ഭാരതം എന്ന് ചിന്തിക്കുന്നിടത്തൊക്കെ ധര്‍മപുരി നിറയുന്നു. ശാന്തിയുടെതായ ഒരു തണുത്ത കാറ്റ് അനുഭവപ്പെടുകയും. നദികളും മരങ്ങളും മലകളും പ്രണയമായി നിറയുന്നു...
പക്ഷെ ധര്‍മമെവിടെ?
എന്റെ മണ്ണിന്റെ ആത്മാവ് ധര്‍മം തന്നെ. മാതാ പിതാ ഗുരു ദൈവമെന്ന മന്ത്രം. അത് അങ്ങനെ തന്നെ. മാതാവ് പിതാവിനെ ചൂണ്ടി കാട്ടുന്നു. പിതാവ് ഗുരുവെയും. ഗുരു ദൈവത്തെയും.
പുതുകാലം മറ്റൊരു തരത്തില്‍ പഠിപ്പിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്നതിന് ഇടയില്‍ മതം എന്നൊരു കീറാമുട്ടി കടന്നു വരുന്നു. നാമോ പിതാവില്‍ നിന്നും ശരിയായ ഗുരുവില്‍ എത്താതെ മതത്തില്‍ എത്തി മതവെറി പഠിക്കുന്നു.
ദൈവമെവിടെ?
നമ്മുടെ ധര്‍മ പുരി സങ്കടത്തിലാണ്.. ധര്‍മപുരിയുടെ സങ്കടം കാണാതെ വികലമായ വിദ്യയിലൂടെ സംഘട്ടനങ്ങളിലേക്ക് പോകുകയും..
എന്തിന് എന്തിന്‌ എന്ന് ചോദിക്കാന്‍ ശിക്ഷ്യരോ പറഞ്ഞു കൊടുക്കാന്‍ ഗുരുവോ ഇല്ലാത്ത കാലം ഇരുട്ടിലെക്കാന് കൊണ്ട് പോകുക...
നാം ഇരുട്ടിന് അടിപ്പെടണോ?

1 Responses to ധര്‍മപുരിയുടെ ദു:ഖം..

  1. എന്റെ മണ്ണിന്റെ ആത്മാവ് ധര്‍മം തന്നെ. മാതാ പിതാ ഗുരു ദൈവമെന്ന മന്ത്രം. അത് അങ്ങനെ തന്നെ. മാതാവ് പിതാവിനെ ചൂണ്ടി കാട്ടുന്നു. പിതാവ് ഗുരുവെയും. ഗുരു ദൈവത്തെയും.
    പുതുകാലം മറ്റൊരു തരത്തില്‍ പഠിപ്പിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്നതിന് ഇടയില്‍ മതം എന്നൊരു കീറാമുട്ടി കടന്നു വരുന്നു. നാമോ പിതാവില്‍ നിന്നും ശരിയായ ഗുരുവില്‍ എത്താതെ മതത്തില്‍ എത്തി മതവെറി പഠിക്കുന്നു.
    ദൈവമെവിടെ?
    ചിന്തനീയം!!!!!

Post a Comment

Followers

About The Blog

MK Khareem
Novelist