ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള സഞ്ചാരത്തെ ഭാഷയില്ലാത്ത സംഗീതം എന്ന് കുറിക്കട്ടെ. നീറി പിടിക്കുമ്പോഴും മതി വരാതെ ഹൃദയം ഹൃദയത്തിന് ചാഞ്ഞു കൊടുക്കുന്നു. ഉടലെത്ര അകലെയെങ്കിലും എന്റെ ഹൃദയം നിനക്ക് വാരിയെടുക്കാം. ഞെരിയുന്ന വേദനയിലൂടെ നിന്നെ മൊത്തമായും അനുഭവിക്കാനാവുന്നു. ഒച്ചകള്‍ അകന്ന നിലാവെളിച്ചത്തില്‍ മഞ്ഞു കാറ്റ് പൊതിയുമ്പോള്‍ നിന്റെ അദൃശ്യ സാന്നിദ്ധ്യം.
മൂകം ചിറകടിക്കുന്ന ഒരു മഞ്ഞു കിളി. പുരാതനമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കിളിയെന്താണ് തേടുന്നത്. പഴയ ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ , ഓടക്കുഴല്‍ ബാക്കി വച്ചൊരു സംഗീതം, അല്ലെങ്കില്‍ പൂരിപ്പിക്കാതെ വിട്ട പ്രണയത്തിന്റെ ഭാഷ.
മങ്ങിയ ഇരുട്ടില്‍ മൌനമായൊരു പക്ഷി ഇലച്ചാര്‍ത്തില്‍ .. ഇടറുന്ന സ്വരം.. എങ്ങോ ഇരുന്നു നീ കുറുകുന്നതായി തോന്നി... പകലില്‍ നിന്നും രാത്രിയിലേക്ക് ആലസ്യം പകരുന്ന നിന്റെ നടപ്പുകളും ഞാന്‍ ഉള്ളാലെ കാണുന്നുണ്ട്..
വീഥികളില്‍ നീ ഉപേക്ഷിച്ച നിന്റെ വേഷങ്ങള്‍ , സ്വപ്നങ്ങള്‍ ... കാറ്റില്‍ താണു പറന്നൊരു കടലാസ്സില്‍ നിന്റെ കൈപ്പട വികൃതമായി ചൊല്ലുന്നു, ഞാന്‍ എന്നെ തേടുന്നു.
മറ്റൊന്ന്;
നിന്റെ ഏകാന്തതയില്‍ എന്റെ വചനങ്ങള്‍ ആശ്വാസമാകുമെങ്കില്‍ ഞാന്‍ നിനക്ക് എഴുതും.. നീ നിന്റെ ഇരുട്ടില്‍ നിന്നും പുറത്തു കടക്കുന്ന നാള് കാത്തു ഇവിടെ ഇരിക്കാം. നമുക്കിടയില്‍ പദങ്ങള്‍ പെരുകട്ടെ..
വെയിലില്‍ ചിലപ്പോള്‍ തിളക്കമില്ലാത്ത ഇലമഴ.
യാത്രകള്‍ ,
അവസാനമില്ലാത്ത കാലടയാളങ്ങള്‍ ...
ഋതുക്കള്‍ വന്നു മടങ്ങുന്നു.
പ്രണയം ആവര്‍ത്തിക്കുകയും....
About The Blog

MK Khareem
Novelist
വീഥികളില്‍ നീ ഉപേക്ഷിച്ച നിന്റെ വേഷങ്ങള്‍ , സ്വപ്നങ്ങള്‍ ... കാറ്റില്‍ താണു പറന്നൊരു കടലാസ്സില്‍ നിന്റെ കൈപ്പട വികൃതമായി ചൊല്ലുന്നു, ഞാന്‍ എന്നെ തേടുന്നു.
സൌന്ദര്യം ഊറുന്ന വാക്കുകള്‍ !ബ്യൂട്ടിഫുള്‍ !
അഭിനന്ദനങ്ങള്‍ .
സന്തോഷത്തോടെ...