
മോഹന്‍ദാസ് കരംചന്ദ് ഗാന്ദിയെ മഹാത്മാവാക്കി നാം വിപ്ലവകാരിയെ കൊന്നു. അഹിംസ കൊണ്ടുള്ള ആ പോരാട്ടത്തെ ചെറുതായി അവതരിപ്പിച്ചു. വിപ്ലവമെന്നാല്‍ ആയുധം കൊണ്ടുള്ള പോരാട്ടമെന്ന് പറയാതെ പഠിപ്പിച്ചു. വിപ്ലവമെന്നാല്‍ മാറ്റമെന്ന് അറിയാതെ പോവുകയും.മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ ഗാന്ധിജിയിലെക്കും കൊണ്ടുവന്നു. ഫിറോസ് ഗാന്ധിയിലൂടെ ഇന്ദിരാ ഗാന്ധിയിലൂടെ രാജിവ് ഗാന്ധിയിലൂടെ സോണിയ ഗാന്ധിയിലൂടെ രാഹുല്‍ ഗാന്ധിയിലൂടെ കടന്നു പോകുന്ന തലമുറകള്‍ .... അതിനിടയില്‍ തേഞ്ഞു...

എന്തിനാണ് ഈ വേദനയെന്ന് അറിയാതെ. എന്തോ ഒന്ന് അലട്ടുന്നുണ്ട്. എന്താവാം. ഭാഷയില്‍ ഇല്ലാത്ത ഒന്ന്. എന്റെ കാലത്തിന്റെ അതിരുകളില്‍ പ്രണയം പെയ്തു നില്‍ക്കുന്നു. അതെന്നിലേക്ക് അടുക്കാന്‍ മടിച്ചും. ചിലപ്പോഴൊരു ഞൊണ്ടി കാറ്റ് അടക്കം പറയുന്നുണ്ട്, മലിന നീക്കി പുറത്തു വരാന്‍ ..മനസ്സ് തെളിവെയില്‍ നുകരാന്‍ കൂട്ടാക്കുന്നില്ല. കടലാസിലെ സ്വപ്നങ്ങള്‍ അയവിറക്കി നാറുന്ന ഇരുട്ടിനെ വെളിച്ചമായി കണ്ടു. കുണ്ടിലാണ്ട ആത്മാവ് പുറത്തേക്ക് ചാടാന്‍ വെമ്പുന്നുണ്ട്.ഒരിക്കല്‍...
About The Blog

MK Khareem
Novelist