മോഹന്‍ദാസ് കരംചന്ദ് ഗാന്ദിയെ മഹാത്മാവാക്കി നാം വിപ്ലവകാരിയെ കൊന്നു. അഹിംസ കൊണ്ടുള്ള ആ പോരാട്ടത്തെ ചെറുതായി അവതരിപ്പിച്ചു. വിപ്ലവമെന്നാല്‍ ആയുധം കൊണ്ടുള്ള പോരാട്ടമെന്ന് പറയാതെ പഠിപ്പിച്ചു. വിപ്ലവമെന്നാല്‍ മാറ്റമെന്ന് അറിയാതെ പോവുകയും.
മോഹന്‍ദാസ്‌ കരംചന്ദ്‌ ഗാന്ധിയെ ഗാന്ധിജിയിലെക്കും കൊണ്ടുവന്നു. ഫിറോസ്‌ ഗാന്ധിയിലൂടെ ഇന്ദിരാ ഗാന്ധിയിലൂടെ രാജിവ് ഗാന്ധിയിലൂടെ സോണിയ ഗാന്ധിയിലൂടെ രാഹുല്‍ ഗാന്ധിയിലൂടെ കടന്നു പോകുന്ന തലമുറകള്‍ .... അതിനിടയില്‍ തേഞ്ഞു മാഞ്ഞു പോകുന്നത് മോഹന്‍ ദാസ് കരംചന്ദ്‌ ഗാന്ധിയും. ഒറിജിനല്‍ ഗാന്ധി അരങ്ങിനു പുറത്തേക്ക്...

ഇന്ത്യയുടെ വികസനം ഗ്രാമങ്ങളില്‍ നിന്നും വേണമെന്ന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. നാം ഗ്രാമങ്ങളില്‍ നഗരം പണിതു ഗ്രാമീണരെ നരകത്തിലാക്കി ഞെളിയുന്നു. മഹാത്മാവ് എന്നു പോയിട്ട് ഗാന്ധിജി എന്ന് പോലും പറയാന്‍ യോഗ്യതയില്ലാത്ത ജന്മങ്ങള്‍ . മോഹന്‍ദാസ് കരംചന്ദ് ഗാന്ധി വിദേശി ഉല്‍പ്പന്നങ്ങളെ ബഹിഷ്കരിച്ചെങ്കില്‍ നാം അവയെ ഇന്ത്യന്‍ മണ്ണില്‍ കുടിയിരുത്തി. ഭാരതത്തെ വിദേശിക്കു തീറെഴുതി കൊടുത്തു. ആധുനിക ഗാന്ധിയന്മാര്‍ ജെയിലുകള്‍ തോറും ജീവിക്കാന്‍ പരുവപ്പെട്ടു.
ആ അര്‍ദ്ധനഗ്നനായ ഫക്കീറിനെ നോക്ക് കുത്തിയാക്കി ആധുനിക ഭാരതം സഞ്ചരിക്കുന്നു. വര്‍ഷത്തില്‍ രണ്ടു ദിവസം ഓര്‍മിച്ചു കൊണ്ട് ഗാന്ധിയന്‍ ചമയുന്നു.

0 comments

Post a Comment

Followers

About The Blog


MK Khareem
Novelist