വണ്ടികള്‍ പലതു കടന്നു പോകുന്നു. ചിലപ്പോള്‍ സ്വയമറിയാതെ പുരാതന ഗ്രീസ്സോളം ചിറകു വിരിക്കുന്നു. ഗ്രന്ഥ ശാലകളുടെ പഴകിയ ഗന്ധം എന്റെ ഇന്ദ്രിയങ്ങളില്‍ കൊടുംകാറ്റു വേഗം കൊള്ളുകയും.
ഹാ നെഞ്ചിലൊരു നെരിപ്പോട്. എന്തെല്ലാമോ ഉരുകി എന്നിലേക്ക് തന്നെ.
യാത്രയില്‍ കണ്ട തുരങ്കങ്ങള്‍ , മറവി ഭക്ഷിക്കാതെ ചൂളം കുത്തുന്നു. കല്‍ക്കരി എരിയുന്ന ചൂളയില്‍ ഹൃദയം ചുവപ്പ് പുതച്ചു കിടക്കുകയും. പരാഗവേളയില്‍ എന്നെയെടുത്തെറിഞ്ഞ കാറ്റ് കാതില്‍ മധുരം മൂളുന്നു.
എനിക്കിന്ന് ഇവിടെയും അവിടെയും ഒരേ താളത്തോടെ നില കൊള്ളാമല്ലോ! വേണമെങ്കില്‍ വളയമില്ലാത്ത കുതിപ്പെന്നു നിനക്ക് അടി കുറിപ്പെഴുതാം.
ലെവല്‍ ക്രോസ്സില്ലാത്ത സഞ്ചാരങ്ങള്‍ ..
പുറപ്പാടിന്റെ ആരവമില്ലാതെ...
About The Blog

MK Khareem
Novelist
0 comments