കിണറിന്റെ അടിത്തട്ടിലേക്കെന്ന പോലെ എന്റെ ഹൃദയത്തിലേക്ക് നീ കുഴിച്ചു കുഴിച്ചിറങ്ങി. വരണ്ട മണ്ണും , പാറകളും... ഓരോ കൊത്തും എന്നില്‍ വേദന. ചിലപ്പോള്‍ ഇടുക്കം കൂടിയ മരവിപ്പും... തിരക്ക് പിടിച്ചാണ് പണി തുടര്‍ന്നത്, എത്രയോ കാലത്തെ തേടലിനൊടുവില്‍ നിനക്കൊരു ഇടം കിട്ടിയപ്പോള്‍ എത്രയും വേഗം ജലം കണ്ടെത്താനുള്ള ആവേശം. എനിക്കും അതേ ആവേശമായിരുന്നല്ലോ. ഒരേ താളത്തില്‍ , ഒരേ വേഗത്തില്‍ തമ്മില്‍ തമ്മിലും കുഴിച്ചു കൊണ്ടിരുന്നു. എന്റെ കനം കൂടിയ ഹൃദയം...
മലകളില്‍ നിന്നും കുതിക്കുന്ന ജലത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം. ചിലപ്പോള്‍ ഒഴുകുമ്പോള്‍ കരയോട് ചൊല്ലാറുണ്ട്, നിന്നിലെത്താന്‍ നോട്ട നോമ്പിനെ കുറിച്ച്. അനുഭവിച്ച കരളുരുക്കത്തെ കുറിച്ചും... ഹൃദയത്തില്‍ പെയ്യാന്‍ കൊടുമ്പിരി കൊണ്ട പ്രണയം നിന്നിലേക്കൊഴുകുമ്പോള്‍ ആ സ്വരമുണ്ടോ എന്ന് നിരീക്ഷിച്ചു.കണ്ണിമാങ്ങ പെറുക്കി നിന്ന കുട്ടികളില്‍ പാഞ്ഞുവന്ന വേനല്‍ മഴയുടെ സംഗീതം.ജലം ഏതൊക്കെ ഇടങ്ങള്‍ താണ്ടി ഒഴുകട്ടെ, കരകള്‍ തോറും നിശബ്ദവും അല്ലാതെയും.അത് ജലമല്ലാതാവില്ല.അവിടെയൊരു...

Followers

About The Blog


MK Khareem
Novelist