എന്‍ഡോസള്‍ഫാന്‍
=========
ജീവിതത്തിന്റെ നരകവാതിലും കടന്ന്
എടുക്കാത്തുട്ടു പോലെ കിടക്കുന്നൊരു
പാഴ് ജനം..

അകത്തേക്ക് കുനിഞ്ഞു തന്നെ.

കൂനനുറുമ്പൊന്നു വാതില്‍പ്പടിയില്‍
ചത്തോ ജീവിക്കുന്നോ എന്നറിയാന്‍
സംഘ ചേര്‍ന്ന് തിന്നാന്‍ ..      

ഒറ്റമുറിയില്‍
കീറിയ പായയില്‍
കീറിപ്പോയൊരു ജന്മത്തിന്റെ
ദീനമായ കിടപ്പ്.
കടലാസ്സില്‍ വയസ്സ് മുപ്പത്തിയാറെങ്കിലും
അഞ്ചു വയസ്സിന്റെ വലുപ്പത്തില്‍
എന്നാല്‍ ചീര്‍ത്ത തലയോടെ,
കാലമില്ലായ്മയുടെ ലോകത്ത് ഒടുങ്ങിയ അവന്‍ ..
മുഷിപ്പ് കൂറകുത്തിയ തറയിൽ
വെയിലിന്റെ നാണയ വട്ടങ്ങള്‍
ഒഴുകി കിടക്കുന്നുണ്ട് ..

തകരജീവിതമെന്നു
ചിലപ്പോഴൊരു തെമ്മാടിക്കാറ്റും..
കണ്ണുനീരിന്റെ ഉപ്പു ശകലങ്ങൾ തേടുകയോ,
മരണഗന്ധത്തിൽ നിറയാൻ കൊതിക്കുകയോ
ഈച്ചകൾ..
കണ്ണില്‍ മരവിപ്പോ!
മനുഷ്യന്‍ മരണ വ്യാപാരിയായതിന്റെ
ശിക്ഷയും പേറി
മറ്റൊരു മനുഷ്യന്‍ .

1 Responses to എന്‍ഡോസള്‍ഫാന്‍

  1. ajith Says:
  2. ചിലരുടെ കുറ്റങ്ങളുടെ ശിക്ഷ മറ്റുള്ളവരാണ് പേറേണ്ടിവരുന്നത്
    നല്ല എഴുത്ത്

     

Post a Comment

Followers

About The Blog


MK Khareem
Novelist