നിന്നെ പ്രണയിക്കുക എന്നാല്‍ തീവണ്ടിക്കു മുന്നില്‍ തല വയ്ക്കുന്നതിനു തുല്യമെന്ന് നീ. എനിക്കതില്‍ പുതുമ തോന്നുന്നില്ല. അത്ഭുതവുമില്ല. പ്രണയം വന്നു വിളിച്ചാല്‍ പിന്നെ എന്ത് വണ്ടി! പാളത്തിലെ തണുത്ത ഏകാന്തതയില്‍ എത്ര വേണമെങ്കിലും കിടക്കാം. വണ്ടി വരികയോ പോകുകയോ. അത് പ്രണയികള്‍ക്കൊരു വിഷയമല്ല. പ്രണയം എന്നത് പ്രാണനുമായി ബന്ധപ്പെടുമ്പോള്‍ വണ്ടിച്ചക്രങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കില്ലെന്നറിയുക...വണ്ടിച്ചക്രങ്ങള്‍ക്കുമുണ്ടൊരു പ്രണയം, പാളത്തോട്,...
എന്റെ പ്രണയം ആചാരമോ അനുഷ്ടാനമോ അല്ല. ഒഴുകുക എന്ന ക്രിയയിലാണ് എന്റെ വിശ്വാസം. വിശ്വസിക്കുക എന്നത് പോലും തള്ളിക്കൊണ്ട്... ഉള്ളതിനെ വിശ്വസിക്കുന്നതെന്തിന്... അനുഭവിച്ചിട്ടില്ലാത്ത ഒന്നിനെയോ അറിയാത്ത ഒന്നിനെയോ അല്ലെ വിശ്വസിക്കേണ്ടത്? എന്റെ ചോദ്യത്തിന് കാറ്റിനു ഉത്തരമില്ല. സഞ്ചരിക്കുന്ന ഇടത്തെ മാത്രം ഓര്‍ത്തുകൊണ്ട്‌.എനിക്ക് മുന്നിലും പിന്നിലും ഇന്നലെകള്‍ മാഞ്ഞു പോകുന്നു. മായ്ക്കാന്‍ വേണ്ടിയല്ല മറവി, ഓര്‍മ്മകള്‍ മറവിയെ ഉണ്ടാക്കുന്നതാണ്. എന്റെ...
ഇരുട്ടില്‍ ഹൃദയങ്ങള്‍ തമ്മിലൊട്ടിയപ്പോള്‍ വെളിച്ചത്തിന്റെ ചാറ്... പുതുമഴയുടെ ആവേശത്തോടെ തളിര്‍ത്ത ചില്ലകള്‍ ... പാടാനൊരു കുയിലും ഭ്രാന്തു പിടിക്കാന്‍ നമ്മളും. വിളക്കുകള്‍ പലതുണ്ടാവാം. ഇരുട്ടില്‍ വിളക്കുകള്‍ ചേര്‍ന്ന് കത്തുമ്പോള്‍ പിന്നെ വെളിച്ചം മാത്രം... അതുപോലെയാണല്ലോ നാമും... ഉടലില്ലാതെ വചനങ്ങളില്ലാതെ... അപ്പോള്‍ തുടക്കം ഓര്‍മയില്ല, പാതയോ, ഒടുക്കത്തെ കുറിച്ചുള്ള ചിന്തയോ നമ്മെ ഭരിക്കുന്നില്ല.ഞാന്‍ നീയായി മാറുമ്പോള്‍ എന്നില്‍ നിന്റെ പെയ്ത്ത്.....
എന്തിനാണ് ഞാനിങ്ങനെ ഒഴുകുന്നതെന്നോ! നീ ഒഴുക്കല്ലേ; അപ്പോള്‍ എങ്ങനെ ഞാന്‍ ഒഴുകാതിരിക്കും. ഒഴുക്കുകള്‍ ചേരുന്നിടത്ത്‌ പതയലും ചുഴിയും... നീ ഓടി എന്നിലെത്തുമ്പോള്‍ എന്റെ ആത്മാവ് ചാഞ്ഞു പോകുന്നു. ഭാരത്തിന്റെയോ ഭാരമില്ലായ്മയുടെയോ കിതപ്പുകള്‍ .. ഇത് താളം കൊട്ടി പോകുന്ന തീവണ്ടി ബാക്കി വയ്ക്കുന്ന നിശ്വാസം. പ്രണയമേ, പ്രണയത്തിനു പലായനത്തിന്റെ മുറുക്കമുണ്ട്. ചില നേരത്തത് മരണ വെപ്രാളത്തോടെ.നിന്റെ ഹൃദയ പല്ലുകള്‍ എന്നില്‍ മുറുകുന്നു. എന്തൊരു കടിയാണ് നിന്റെത്....
മറഞ്ഞിരിക്കുന്ന നിന്നെ ഹൃദയം കൊണ്ട് എത്തി പിടിക്കുന്നു. ആഞ്ഞാഞ്ഞു വലിക്കുകയും. എന്റെ ഹൃദയ വലിവ് എങ്ങനെയോ അത് പോലെ അവിടെയും.. കൈകാലുകള്‍ ഇല്ലെങ്കിലെന്ത്‌, പാതകള്‍ ഇല്ലാതിരുന്നിട്ടും അതവിടെ പിടി മുറുക്കുന്നുണ്ട്. എന്റെ പാതിയെ തേടിയുള്ള അലച്ചിലിനെ വിരഹം എന്ന് പറയാമോ.. ഞാന്‍ തേടി അലയുന്നു എന്നത് ശരിയാണ്... അലച്ചിലില്‍ ഒരു നൊമ്പരമുണ്ട്, അനുഭൂതിയുണ്ട്... നനഞ്ഞ കണ്ണാടി ചില്ലിനപ്പുറത്തെ മങ്ങിയ മുഖവും... പ്രണയം ഇരിക്കാന്‍ ഇരിപ്പിടം തേടുന്നത് ......
സായാഹ്നം പെയ്യുന്ന നാട്ടുവഴിയില്‍ നോക്കി അവള്‍ ... കാറ്റില്‍ പെയ്യുന്ന ഓരോ ഇല മഴയും തന്നില്‍ കോറുന്ന വികാരം അവനാണ്...അങ്ങകലെ ഇരിക്കുന്ന അവനിലേക്ക്‌ തന്റെ ശ്വാസം എത്തുന്നുണ്ട്. അത് ഒരിളം കാറ്റ് കണക്കെ തന്നെയാകെ പൊതിയുന്നു. കിണറ്റില്‍ ചെന്ന് വീഴുന്ന പാള കൊണ്ടുണ്ടാക്കിയ ആ തൊട്ടി പോലും സംഗീതം ഉണ്ടാക്കുന്നു. പറങ്കി മാവില്‍ വന്നിരിക്കുന്ന ആ പൂത്താംകീരിക്ക് പോലും എന്ത് ചന്തമെന്നോ! കാഴ്ചയില്‍ നൃത്തം ചെയ്യുന്ന ആ നിറങ്ങള്‍ എന്നെ മൂടാന്‍ വരികയാണോ?പ്രണയമേ...

Followers

About The Blog


MK Khareem
Novelist