
സന്ധ്യയില്‍ ഞാനിങ്ങനെ ഞെട്ടി നില്‍ക്കുന്നത് നിന്റെ മൌനത്തില്‍ മൂടിപ്പോയത് കൊണ്ടോ? എന്നില്‍ നിറഞ്ഞത് മൂടല്‍ മഞ്ഞ് എന്ന് കരുതിയെങ്കിലും അത് നീയായി അനുഭവപ്പെടുന്നു... ഇടനെഞ്ചു കാര്‍ന്നു തിന്നു വളരുന്ന നിന്നെ പ്രണയമെന്നല്ലാതെ മറ്റെന്തു വിളിക്കും!കാറ്റേ, എങ്ങനെയാണ് ഞാന്‍ നിന്നെ വീക്ഷിക്കുന്നത് എന്ന ചോദ്യം.. ഉത്തരമില്ലാഞ്ഞിട്ടല്ല. എങ്കിലും ഞാന്‍ മൌനം നടിക്കട്ടെ.എന്റേത് നിന്നോടുള്ള പ്രണയെമെന്നു നിനക്ക് കൃത്യമായും അറിയാം. നിന്റെ പാതയില്‍ ഞാനും...

ഞാനൊരു കവിയാണെന്ന് അവള്‍ പറഞ്ഞതില്‍ പിന്നെയാണ് കവിതയെഴുതാന്‍ ശ്രമം. ഇത് കുറിക്കുമ്പോഴും ഫോണിലൂടെ സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കു എന്താണ് കവിതയെന്ന ചോദ്യം.. ഉത്തരത്തിനായി ഉള്ളു പിടയുകയും... ഉത്തരമില്ലാതെ ചോദ്യം പാഴാവരുതെന്നോ! അല്ലെങ്കില്‍ പാണ്ഡിത്യം വിളമ്പുകയോ!ഫോണും പിടിച്ചു സംസാരം മുറിയാതെ പച്ചക്കറി ചന്തയില്‍ .. വെട്ടിത്തിളക്കത്തോടെ തക്കാളി.. പുതിയ കാലത്ത് പച്ച മുളകിനെ കാമത്തിന്റെ ബിംബമായി രേഖപ്പെടുത്താമെന്ന് മനസ്സ്.പറയാതെ മനസ്സറിഞ്ഞവള്‍...

ഊണ്‍ മേശകളില്ലാത്ത ലോകത്തെ വിശപ്പിന്റെ നിലവിളിക്കുന്നുകള്‍ ... ദാരിദ്ര്യത്തിന്റെ കാടിപ്പശകള്‍ ഒട്ടിയ ശവങ്ങള്‍ ...ആകാശത്തു അപ്പോഴും കഴുകന്‍ , വീഴുന്നതിനെ കൊത്തിയെടുക്കാന്‍ പാകത്തില്‍ ചാഞ്ഞു ചിറകുവിരിച്ചു... യുണൈറ്റഡ് നേഷന്‍സില്‍ കടലാസ്സുകള്‍ നീങ്ങുന്നുണ്ട്. നാലാം ലോകമുഴുതുമറിക്കാന്‍ ... ആയുധപുരകളില്‍ കമ്മീഷന്‍ കൈമാറപ്പെടുകയും...വിശപ്പ് ഒരു ദുരന്തമോ, ശാപമോ? അടുത്തെങ്ങും തനിക്ക് ഭക്ഷണം കിട്ടാന്‍ പോകുന്നില്ല എന്നറിയണം... കൊടിയ ദാരിദ്ര്യത്തില്‍...

വിരസമെന്ന് കരുതിയേക്കാവുന്ന ചര്‍ച്ചകള്‍ രുചികരമാക്കാന്‍ ചില തന്ത്രങ്ങളുടെ, ചാനലുകള്‍ക്ക്... പരസ്യങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കുകയും.. അതിലേറെ അപരനെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ ...കൂലി ചര്‍ച്ചകള്‍ എന്ന് പറഞ്ഞാല്‍ പരാതിപ്പെടുമോ?വര്‍ഗീയത, ഭീകരത, പെണ്‍വാണിഭം, രാഷ്ട്രീയം, അരാഷ്ട്രീയം, സമരം, പ്രകൃതി.. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍ക്കായി ആള്‍ രൂപങ്ങളുണ്ട്... വിഷയം ഏതുമാകട്ടെ, ഓരോ ചാനലിനും ഓരോ മുഖവും...ചില വേഷങ്ങള്‍ കാണുമ്പോള്‍ കൊട്ടേഷന്‍...

ഒലിവിലകളിലെ കാറ്റ് എന്നെ വല്ലാതെ വിവശനാക്കുന്നു... ഇട നെഞ്ചില്‍ കടുത്ത നിറത്തില്‍ കനല്‍ക്കട്ട... നീറുകയാണ്... കനല്‍ക്കട്ടയോളം എരിയാന്‍ വെമ്പുന്ന ഹൃദയം. നാം ആ കടുത്ത ചോരപ്പിലേക്ക് അലിഞ്ഞു ചേരുന്നതായി...മഞ്ഞ ഏകാന്തത.. ആരെല്ലാമോ നടന്നു പോയ പാത. മരപ്പലക കൊണ്ട് പണിത കൂര. അതിനകത്ത് കാലു കുത്തുമ്പോള്‍ സഞ്ചാരികളുടെ മണം പിടിക്കാന്‍ മനം വെമ്പി. എനിക്ക് മുന്നേ പോയവര്‍ ....മുറ്റത്ത് മഴ തുള്ളി വരച്ച വളയങ്ങള്‍ ഇപ്പോള്‍ ഓര്‍മയില്‍ ഇരമ്പി കയറുന്നതെന്തേ.....

മീരാ, ഞാനിപ്പോള്‍ വല്ലാതെ കലങ്ങുകയാണ്.. നിന്റെ കത്തുകള്‍ കാണാതെയാവുമ്പോള്‍ കാലത്തിന്റെ പെരുവഴിയില്‍ എറിയപ്പെട്ട നിസ്സാര ജീവി കണക്കെ ഞാന്‍ ... അന്യന്റെ ഒച്ചയില്ലാ നിലവിളി... അല്ലെങ്കില്‍ മയ്യത്ത് കട്ടിലിന്റെ നനഞ്ഞ ശൂന്യത.ഒരു പ്രണയക്കുറിപ്പില്‍ മരണത്തെ എന്തിനു വരച്ചു ചേര്‍ക്കുന്നു എന്നാവാം.. പിറവിയുണ്ടോ മരണമുണ്ട്. പ്രണയം പിറക്കാത്തത് കൊണ്ട് മരണമില്ലാതെ.ആവര്‍ത്തനം.. യുഗങ്ങള്‍ തോറും, കല്‍പ്പാന്തത്തിനും അപ്പുറത്തേക്കും...നെഞ്ചില്‍ ഭാര കൂടുതല്‍...

എന്തുകൊണ്ട് ഹസാരെക്ക് പുറകെ ആള്‍കൂട്ടം? അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയക്കാര്‍ മുന്‍കൈ എടുക്കുന്ന സമരത്തെക്കാള്‍ ജനം ഹസാരെയില്‍ വിശ്വസിക്കുന്നതിന്റെ പൊരുളെന്താവാം... ഹസാരെ മുന്നോട്ടു വയ്ക്കുന്ന ആശയം നല്ലത് തന്നെ. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അരാഷ്ട്രീയത കാണാതെ പോകരുത്.. അരാഷ്ട്രീയത ഫാസിസത്തിന് വളക്കൂറുള്ള മണ്ണാണ്. ഹസാരെക്ക് പിന്നില്‍ അണിനിരന്നത് മധ്യവര്‍ഗവും. വര്‍ത്തമാന ഇന്ത്യയില്‍ അരാഷ്ട്രീയത തഴച്ചു വളരുകയാണോ?എന്തൊക്കെയോ...

നാലുവരിപ്പാതയിലൂടെ പായുന്ന വാഹനങ്ങള്‍ ... വെളിച്ചത്തിന്റെ പൊട്ടുകളിലാണ് ഞാനിന്നു സഞ്ചാരമറിയുക... ഓരോ സഞ്ചാരവും ഓണത്തിലേക്ക്.... ഓണമില്ലാത്ത മരുഭൂമിയില്‍ ഇങ്ങനെ നിന്ന് പണ്ടത്തെ ഓണങ്ങളെ പെറുക്കിയെടുത്തു അനുഭവിക്കാം.കൊയ്ത്തു കഴിഞ്ഞ പാടത്തെ കറ്റകളുടെ നറുമണം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി നിന്റെ വിളി അറിയുന്നത്.. ചങ്ങാലിപ്രാവിന്റെ ആ തേങ്ങല്‍ ഒരിക്കല്‍ എന്നില്‍ നിന്നും അടര്‍ന്നു പോയ നിന്റേത്... യുഗങ്ങള്‍ തോറും ആവര്‍ത്തിച്ചു എന്റെ കാലത്തിലേക്ക്...തുടര്‍ന്നുള്ള...
About The Blog

MK Khareem
Novelist