
ഞാനൊരു ഗാനത്തിന്റെ മൌനമായി മാറിയിരിക്കുന്നു. തുലാമഴ വഴി മാറുകയും. ഗാനത്തിന്റെ മൌനം വിരോധാഭാസം എന്നു നീ.എന്റെ പ്രണയം ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒതുങ്ങിപ്പോയൊരു ഗാനം. മഴമേഘത്തിനുള്ളില്‍ പെയ്യാന്‍ കൊതിക്കുന്ന തുള്ളിയുടെ മിണ്ടാ പ്രാര്‍ത്ഥന.മൌനം കനക്കുമ്പോളൊരു പൊട്ടിത്തെറിയെന്ന് ആരറിയുന്നു.മഴയൊഴിഞ്ഞ ചരല്‍പ്പാതയില്‍ കനക്കുന്ന വെയിലിന്റെ മണം എന്നെ ബാല്യത്തിലേക്ക് എറിയുന്നു. ചരലിന്റെ മണം, കല്‍പ്പൊടി മണം, പ്രണയത്തിന്റെയും... കോളാമ്പിപൂവിന്റെ...

അയാളൊരു കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോള്‍ നേരിന്റെ ചൂണ്ടുവിരല്‍ തെളിഞ്ഞിരുന്നു. ഒരാള്‍ കമ്യൂണിസ്റ്റ് ആകുന്നതോടെ അയാള്‍ സത്യം മുറുകെ പിടിക്കുകയും തെറ്റിനോട് എതിരിടുകയും ചെയ്യുന്ന രൂപം എന്നില്‍ കിട്ടിയിരുന്നു. കാക്കനാടന്‍ ഒരു കമ്യൂണിസ്റ്റ് എന്ന് കേള്‍ക്കുമ്പോഴൊക്കെ ആ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞതും. കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും അധികാരത്തോട് രസപ്പെടില്ല. അയാള്‍ എന്നും പ്രതിപക്ഷത്തും.. ഒരെഴുത്തുകാരന്‍ പ്രതിപക്ഷത്തു നിലയുറപ്പിക്കുന്നതോടെ...

മേല്‍ക്കൂരയില്ലാത്ത ഹൃദയത്തില്‍ നീറുന്ന നിന്റെ പേര് പ്രണയം. എരിയുന്ന തീയിലേക്ക് ഇറ്റുവീഴ്ത്തുന്ന ഹവിസ്സ് കണക്കെ.നീ ഇല്ലാതിരുന്നെങ്കില്‍ എന്റെ ജീവിതം ഇരുണ്ടു പോയേനെ. വടിവില്ലാത്ത പദങ്ങളും താളംതെറ്റിയ വാചകങ്ങളും കൊണ്ട് ഞാന്‍ ആടിയുലഞ്ഞെനെ.എന്റെ പ്രണയമേ, നിന്റെ നോട്ടം എന്റെ ചങ്കില്‍ കുത്തിയിറക്കിയ ആരാധനയുടെ മുനകള്‍ ... ആണ്ടിരങ്ങുമ്പോഴും ചാഞ്ഞു ചഞ്ഞു തരുന്നു. നിന്റെ ഭാരം മൊത്തമായി അമര്‍ന്നു കിട്ടാന്‍ ..ഇന്നെന്നില്‍ വരഞ്ഞു കയറുന്നത് രാത്രി മഴയോ...

മഴ തലോടുമ്പോള്‍ മണ്ണ് തുടുക്കുന്നത് പോലെ പ്രണയമിറങ്ങുമ്പോള്‍ ഹൃദയം.... അടഞ്ഞ മുറിയിലെ ഏകാന്തമായ ഇരുട്ടില്‍ വന്നു വീണേക്കാവുന്ന കണ്ണാടി ചില്ല് പോലെ വെളിച്ചം. അഗ്രം കൂര്‍ത്ത വെളിച്ചം എന്നിലേക്ക് ആണ്ടിറങ്ങുമ്പോള്‍ എന്നിലുണ്ടാവുന്ന നൊമ്പരത്തെ പ്രണയമെന്നു വായിക്കട്ടെ.ഓരോ വിത്തും മുളപൊട്ടുന്നത് മണ്ണ് നേരത്തെ അതിനായി ഒരുങ്ങിയത് കൊണ്ടുകൂടിയാണ്.അതുപോലെ ഞാന്‍ നിനക്കായി എന്നേ ഒരുങ്ങിയിരുന്നു...അതിനെ പ്രണയമെന്ന പദം കൊണ്ട് മലിനമാക്കരുതെന്നു നീ ...ഇത്...

എന്തിനെന്നറിയാതെ, എങ്ങനെയെന്നറിയാതെ തുടക്കം. എത്രമേല്‍ ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...ഗ്രന്ഥങ്ങള്‍ വിരല്‍ ചൂണ്ടുന്നത് പാലത്തിലേക്ക്..അത് അങ്ങനെ തന്നെയോ, ഇങ്ങനെയോ, അതുമല്ലെങ്കില്‍ അതിനപ്പുറം ...എന്റെ ചിന്തകള്‍ക്ക് അപ്രാപ്യമായ ഒരവസ്ഥ.ചിന്തയുടെ പാതയില്‍ തടസ്സങ്ങളുണ്ടാവുന്നുണ്ട്.എന്താണ് എന്നെ വിലക്കുന്നത്?ഞാനോ നീയോ?അല്ലെങ്കില്‍ എന്റെ അപ്രരന്‍ ?!ഒഴുകുമ്പോള്‍ കരയിലെ ഇല്ലി മരങ്ങളോടൊരു ചോദ്യം; എന്തിന്?ആവോ...ഇല്ലിക്കാടിന് അതിന്റെ...

എന്റേത് ധര്‍മപുരിയാണ്. ഭാരതം എന്ന് ചിന്തിക്കുന്നിടത്തൊക്കെ ധര്‍മപുരി നിറയുന്നു. ശാന്തിയുടെതായ ഒരു തണുത്ത കാറ്റ് അനുഭവപ്പെടുകയും. നദികളും മരങ്ങളും മലകളും പ്രണയമായി നിറയുന്നു... പക്ഷെ ധര്‍മമെവിടെ?എന്റെ മണ്ണിന്റെ ആത്മാവ് ധര്‍മം തന്നെ. മാതാ പിതാ ഗുരു ദൈവമെന്ന മന്ത്രം. അത് അങ്ങനെ തന്നെ. മാതാവ് പിതാവിനെ ചൂണ്ടി കാട്ടുന്നു. പിതാവ് ഗുരുവെയും. ഗുരു ദൈവത്തെയും.പുതുകാലം മറ്റൊരു തരത്തില്‍ പഠിപ്പിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്നതിന് ഇടയില്‍ മതം എന്നൊരു...

അങ്ങനെ ഒരു ഒക്ടോബര്‍ രണ്ടു കൂടി... സര്‍ക്കാരുധ്യോഗസ്ഥര്‍ക്ക് ഒരവധി നഷ്ടപ്പെട്ടതിലുള്ള സങ്കടം. നമുക്ക് ഫെയ്സ്ബുക്കിലെ സ്റ്റാറ്റസില്‍ ഇടാന്‍ ഒരു വിഷയം. ഇങ്ങനെ ഒരു ദിവസത്തിലേക്ക് അങ്ങനെ ഗാന്ധിജി ചുരുങ്ങി പോകുന്നു.. നമ്മള്‍ ചുരുക്കുന്നു... ഇന്ന് കുട്ടികള്‍ക്ക് ഗാന്ധിജി എന്നാല്‍ രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ആണ്. ഗാന്ധിജി നിന്ന ഇടത്ത് നിന്നും വളരെ മാറി പോയ ഒരു പ്രസ്ഥാനവും. അധികാരത്തിന്റെ വൈറസ് എവിടെയും കയറി നിരങ്ങുന്നു. ഗാന്ധിജി എന്ന് ഉച്ചരിക്കാന്‍...
About The Blog

MK Khareem
Novelist