
ആത്മാവില്‍ നിന്നും ആത്മാവിലേക്കുള്ള സഞ്ചാരത്തെ ഭാഷയില്ലാത്ത സംഗീതം എന്ന് കുറിക്കട്ടെ. നീറി പിടിക്കുമ്പോഴും മതി വരാതെ ഹൃദയം ഹൃദയത്തിന് ചാഞ്ഞു കൊടുക്കുന്നു. ഉടലെത്ര അകലെയെങ്കിലും എന്റെ ഹൃദയം നിനക്ക് വാരിയെടുക്കാം. ഞെരിയുന്ന വേദനയിലൂടെ നിന്നെ മൊത്തമായും അനുഭവിക്കാനാവുന്നു. ഒച്ചകള്‍ അകന്ന നിലാവെളിച്ചത്തില്‍ മഞ്ഞു കാറ്റ് പൊതിയുമ്പോള്‍ നിന്റെ അദൃശ്യ സാന്നിദ്ധ്യം.മൂകം ചിറകടിക്കുന്ന ഒരു മഞ്ഞു കിളി. പുരാതനമായ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കിളിയെന്താണ്...

ജനാധിപത്യം നടിക്കുന്ന സാമ്രാജ്യത്വ ശക്തി ഇഷ്ടപ്പെടുന്നത് ആരാഷ്ട്രീയക്കാരായ നേതാക്കളെ. ജനങ്ങളോട് അടുപ്പമില്ലാത്ത സാധാരണക്കാരന്റെ പ്രയാസങ്ങള്‍ അറിയാത്ത നേതാക്കള്‍ അധികാരം കയ്യാളുമ്പോള്‍ സാമ്രാജ്യത്വത്തിന് അവരുടെ അജണ്ടകള്‍ നടപ്പാക്കാം. മന്‍മോഹന്‍ സിംഗ് എന്ന പ്രധാനമന്ത്രി അതിനു തെളിവാണ്.. മുപ്പതു ലക്ഷം മനുഷ്യര്‍ കേരളത്തില്‍ മരണഭീതിഒയോടെ കഴിയുമ്പോള്‍ താനൊന്നും അറിഞ്ഞില്ല, തനിക്കിതോന്നും ബാധകമല്ലെന്ന മട്ടില്‍ ഭാരതത്തിലെ ചെറുകിട കച്ചവടശാലകള്‍...

മുല്ലപ്പെരിയാര്‍ സമരം അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നതിനു തെളിവാണ് അഡ്വക്കേറ്റ് ജനറലിന്റെ പ്രസ്താവനയും തുടര്‍ന്ന് വന്ന ഭൌമ ശാസ്ത്രജ്ഞന്റെ റിപ്പോര്‍ട്ടും. ഭൂമി കുലുക്കം മൂലമല്ല മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടത് എന്ന അഭിപ്രായം ഉടനടി ഡാം തകരില്ലെന്ന ചിന്ത മനുഷ്യനില്‍ കുത്തിവയ്ക്കാനും തുടര്‍ന്ന് സമരത്തില്‍ നിന്നും ജനത്തെ പിന്മാറ്റാനുമുള്ള നീക്കമായി കരുതേണ്ടിയിരിക്കുന്നു. ഡാം അപകടാവസ്ഥയില്‍ അല്ലെന്നും വെറും പ്രചരണമാണെന്നുമുള്ള...

മുല്ലപ്പെരിയാര്‍ സമരം മുന്നോട്ടു വയ്ക്കുന്നത് സമരങ്ങളുടെ തിരുത്താണ്.. സമരം എന്ന് കേള്‍ക്കെ മനം മടുക്കുന്നവര്‍ക്ക് പുതു വെളിച്ചം നല്‍കികൊണ്ട് മുല്ലപ്പെരിയാര്‍ സമരം. ഏതൊരു കൊച്ചു കുട്ടിക്കും തന്നാലാവും വിധം പ്രവര്‍ത്തിക്കാവുന്ന സമരം. ഒരാള്‍ ഒരു നോട്ടീസ് വിതരണം ചെയ്താലും അയാള്‍ സമരത്തിലാണ്.. ഒരാള്‍ മറ്റൊരാളോട് മുല്ലപ്പെരിയാറിന്റെ അപകടാവസ്ഥയെ കുറിച്ച് പറയുന്നത് പോലും സമരമാണ്... മീഡിയകളുടെ ശ്രദ്ധ നേടലല്ല സമരമെന്ന് മുല്ലപ്പെരിയാര്‍ സമരം നമുക്ക്...
About The Blog

MK Khareem
Novelist