നിന്നോടുള്ള പ്രണയത്താല്‍പദങ്ങള്‍ അഗ്നികട്ടകളായി..ആത്മാവിന്റെ ചോരയില്‍ചീര്‍ത്ത കവിതകള്‍.അഹങ്കാരത്തിന്റെ ഉടലുകള്‍ക്ക്‌എങ്ങനെ ദഹിക്കാന്‍...അവര്‍ ആമാശയത്തിന്റെ തടവുകാര്‍...സദാചാരത്തിന്റെ കാവല്‍ക്കാര്‍എന്നെ കൊന്നു...കഴുത്തില്‍ കുരുക്കിട്ടുമാവിലേക്ക് കൊണ്ട് പോകുമ്പോഴുംഎന്റെ പ്രാര്‍ത്ഥന നിനക്കായി,നിനക്ക് പരിക്ക് പറ്റല്ലേ....എന്നെ കവിതയാക്കിആഘോഷിക്കുകയും....എന്നെ വായിച്ചവര്‍ഞാനാവാന്‍ ശ്രമിച്ചു .എന്റെ ജുബയും മുണ്ടും ഫാഷനാക്കി നടന്നു.എന്റെ ആത്മാവ് പൊഴിച്ച നിശ്വാസംകടലാസ്സില്‍ പകര്‍ത്തികാമിനിക്ക് നല്‍കി.എന്റെ വരികളില്‍ തൃപ്തി നേടുമ്പോഴുംഎന്നെയാരും...
പ്രണയം ഭ്രമമെന്നു ചൊല്ലുന്ന നിന്നോട് ഞാനെന്തു പറയേണ്ടൂനീയൊരു നുണയെന്നല്ലാതെ ...വെറും ഭ്രമമെങ്കില്‍ കാറ്റും മഴയുമൊരു നുണ തന്നെ സഖേ...ഓര്‍ക്കുക,പ്രണയത്തിലാകുമ്പോള്‍ അഗ്നിയും തിളക്കുംഅഗ്നിയെക്കാള്‍ മേലേ...തര്‍ക്കമല്ലിത് ,സംവാദമല്ലിത്; എങ്കിലും സഖേപ്രണയം വെറും ഭ്രമമല്ലെന്നറിയുക .ആത്മ സഞ്ചാരമിത്,ആത്മ ലയമിത്...പ്രണയം തമ്മിലുരുകുന്നു,ചക്കില്‍ എള്ളെന്ന പോല്‍...ഉരുകിയൊലിക്കുമാ ആ എണ്ണപാനം ചെയ്തുന്മത്തരാകുവാന്‍...നിത്യവും പാനം ചെയ്യുന്നവര്‍ക്ക്പ്രണയം ഭ്രമമല്ല ,വിവാഹം പോലുമല്ല.ഓര്‍ക്കുക,വെറും ഭ്രമമാണതെങ്കില്‍ എന്തിനു തിരകള്‍...
ഒരുതരം നിസഹായതയോടെ പെയ്യുന്ന വെയില്‍. അകത്തും പുറത്തുമായി നിരക്കുന്ന ജയിലറകള്‍ . എവിടേക്ക് നോക്കിയാലും ഇരുട്ടില്‍ ആണ്ടു പോകുന്ന പ്രതീതി. യാതൊന്നും ചെയ്യാനില്ല. അല്ലെങ്കില്‍ താന്‍ എക്കാലവും ഇങ്ങനെ നിഷ്ക്രിയന്‍ ആയെ പറ്റൂ എന്ന് ആരോ ശഠിക്കുന്നു. ആരാണയാള്‍? കാണാ മറയത്തെ ശത്രു. നോട്ടുപുസ്തക താളില്‍ അങ്ങനെ പേന കൊണ്ട് വരച്ചു, താടി മീശ, കണ്ണുകള്‍. ആകെ കൂടി കൊടിയ മുഖം. ചിത്ര രചന തനിക്കു വഴങ്ങുന്നില്ല എന്ന് ഒട്ടു വേദനയോടെ ഓര്‍ത്തു. പഴയതും പുതിയതുമായ ശില്‍പ്പങ്ങള്‍ മനസ്സില്‍ കറങ്ങി തന്റെ ചിന്തയെ എങ്ങും ഉറക്കാന്‍ അനുവദിക്കാതെ. അത് അയാള്‍...
.jpg)
കാലത്തിന്റെ പെരുവഴിയില്‍ എറിയപ്പെട്ടവന്റെ ഒച്ചയില്ലാ നിലവിളികള്‍..ഗ്രീന്‍ ബുക്സ്വില 110...
ക്യാമറ ഒപ്പിയെടുത്ത ചിത്രങ്ങള്‍ തല്‍ക്ഷണം മുന്നില്‍ ജീവന്‍ വയ്ക്കുന്നത് ഒട്ട് അങ്കലാപ്പോടെ നോക്കി നിന്നു . ഏതോ പഴയ സിനിമയിലെ രംഗം ആവര്‍ത്തിക്കുന്നതാണെന്നു കരുതി. അത് യാഥാര്‍ത്ഥ്യം എന്നിരിക്കെ അങ്ങനെ ഒരു സിനിമ സങ്കല്‍പ്പത്തിലേക്ക് കൊണ്ട് പോയി പ്രേക്ഷകനെ അട്ടി മറിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചാത്തലത്തില്‍ നിന്നൊരു സ്വരം. സത്യങ്ങളെ സിനിമയിലേക്കും നുണകളെ യാഥാര്‍ത്‌ഥ്യത്തിലെക്കും…ഇരുട്ടില്‍ ഒരാള്‍. അയാള്‍ സ്ത്രീയോ പുരുഷനോ എന്ന് വ്യകതമല്ല. കസേരയില്‍ ഇരിക്കുകയാണ് എന്ന് മുന്നിലെ കടലാസ്സില്‍ നിന്നും പേന പിടിച്ച കയ്യിലൂടെയും ഊഹിച്ചു....
അഗ്രം കൂര്‍ത്ത വിരലുകള്‍ മുഖത്തിനു നേരെ. കാറ്റിന്റെ ഹുങ്കാരവും… ആദ്യം അത് വിമാനത്തിന്റെ ചിറകെന്നു തോന്നിയിരുന്നു. തിരകളുടെ ഇരമ്പവും. വിമാനവും തിരകളും തമ്മില്‍ ചേരുന്നതിലെ പൊരുത്ത കേടിനെ കുറിച്ച് ചിന്തിക്കേ പശ്ചാത്തലം വിറപ്പിച്ചു കൊണ്ട് അട്ടഹാസം. ചിന്തകളും യാഥാര്ധ്യവും കുഴയുക, പശുവിന്റെ അകിടില്‍ നിന്നെന്ന പോലെ ചോര ചീറ്റുക… അങ്ങനെ രംഗം വല്ലാത്തൊരവസ്ഥയിലേക്ക് ….താന്‍ ഒരു കുട്ടിയെന്നും ടൈ അണിഞ്ഞു ക്ലാസ് മുറിയില്‍ ഏറ്റവും പിന്നിലായി ഇരിക്കുകയാണെന്നും ഓര്‍ത്തു. ക്ലാസെടുക്കുന്ന അദ്ധ്യാപകന്‍ സംസാരത്തോടൊപ്പം രംഗം പ്രദര്‍ശിപ്പിക്കുകയും...
About The Blog

MK Khareem
Novelist