
മുറിവിന്റെ ചാറില്‍ പ്രണയം തുള്ളി തുളുമ്പുന്നു. പുസ്തകങ്ങള്‍ക്കിടയില്‍ തൂങ്ങുന്ന മൌനം... കനം കൂടിയതും എന്നാല്‍ ഒട്ടും ഭാരം അനുഭവപ്പെടാതെയും നീ.ചെരുപ്പുകളുടെ കിരുകിരുപ്പ് നീ വെറുക്കുന്നുണ്ട്. നിന്റെ മൌനത്തെ മുറിക്കുന്ന എന്തിനെയും ശപിക്കുകയും.ഉള്ളിലേക്ക് ഏതൊക്കെയോ പഴുതാര പുളച്ചില്‍ പോലെ ... ചിലപ്പോള്‍ ഭാഷയ്ക്ക് വഴങ്ങാത്തൊരു സങ്കടം. ഒരിക്കല്‍ കുറിച്ചത് പോലെ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം കണക്കെ നീ.എന്റെ കണ്ണുകളില്‍ നിന്റെ മുഖം. അക്ഷരങ്ങളില്‍...

മാമൂല്‍ ധാരണകളെ പറിച്ചെറിയുന്ന പ്രണയകഥാഖ്യാനമാണ് എന്റെ മുന്നിരിക്കുന്ന ഈ മാനുസ്‌ക്രിപ്റ്റിലുള്ളത്. മാനുസ്‌ക്രിപ്‌റ്റെന്ന് എടുത്തുപറയാനൊരു കാരണമുണ്ട്. കൈകൊണ്ടല്ലാതെ എഴുതാനാവാത്ത ഒരു കഥയാണ്, അല്ലെങ്കില്‍ ആഖ്യാനമാണ് ' ആത്മായനത്തിന്റെ തമ്പുകള്‍' . ഇതിന് അവതാരികയെഴുതാന്‍ കൃതഹസ്തനായ എം. കെ. ഖരീം എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഊഹം പോലുമില്ല. ഞാന്‍ അംഗീകാരമുള്ള എഴുത്തുകാരനല്ല. സാഹിത്യത്തിന്റെ മഹാക്ഷേത്രത്തില്‍ എവിടെയെങ്കിലും...

പുരാതനമായ തെരുവില്‍ ബാക്കി നിര്‍ത്തിയ സംസാരം ... പൊടിപാറുന്ന കാറ്റും വ്യസനം പേറുന്ന മഞ്ഞും. സ്ഥലനാമം വ്യര്‍ത്ഥമെന്നു കരുതിയിട്ടോ ഓര്‍മയില്‍ തങ്ങാതെ.വരകളും കുറികളും മാത്രം, എങ്കിലും അതിനു എന്തെല്ലാം അര്‍ഥങ്ങള്‍ ... നമുക്കന്നു എന്തിലും അര്‍ഥങ്ങള്‍ ഉണ്ടായിരുന്നല്ലോ! യാത്രയുടെ ഏതു കടവിലാണ് അര്‍ഥങ്ങള്‍ നഷ്ടമായത്...വെല്ലുവിളിയായി ഉയര്‍ന്ന അഹങ്കാരം ഇല്ലാത്ത വലുപ്പം അഭിനയിച്ചു ഫലിപ്പിച്ചു. അരങ്ങുകള്‍ പലതു മാറി,വേഷങ്ങള്‍ കൊഴിയുകയും.ഋതുക്കള്‍ മാറി...

നിന്റെ മൌനം എന്നില്‍ കനം വയ്ക്കുമ്പോള്‍ പൊട്ടാന്‍ നില്‍ക്കുന്ന മാമ്പഴം പോലെ ഹൃദയം... പരിസങ്ങളില്‍ വീശുന്ന ഏതു കാറ്റാണ് മൊട്ടു സൂചിയായി എന്നില്‍ .എനിക്കൊന്നു തുളയണം,അതുവഴി പെയ്യണം.എന്റെ കനം അങ്ങനെ ഒഴുകി പോകുമെങ്കില്‍ ..പിന്നെ ഞാനും മൌനത്തിലേക്ക് പിന്‍വാങ്ങാം. നിന്റെ നിഴല്‍ പോലും കണ്ടില്ലെന്നു നടിച്ചു ഏകാന്ത പാതയില്‍ അങ്ങനെ ഏകാന്തമായി യാത്ര തുടരാം. ഞാനെന്റെ നിഴലിനെ ഭക്ഷിച്ചു വിശപ്പടക്കാം. ഏതെങ്കിലും വഴിവക്കില്‍ നീ എന്നെ തിരിച്ചറിയുമ്പോള്‍...

നമുക്കെന്തേ വിഡ്ഢിത്തത്തെ വിഡ്ഢിത്തമായി കാണാനാവുന്നില്ല? പോയ വിഡ്ഢിത്തത്തിന്റെ പ്രേതങ്ങള്‍ അരങ്ങു വാഴുന്നത് ഒട്ടു അങ്കലാപ്പോടെ വീക്ഷിച്ചു ചിലരെങ്കിലുമുണ്ട്. എന്നാല്‍ ഭൂരിപക്ഷവും അതൊരു അലങ്കാരമായോ അഭിമാനമായോ കൊണ്ടുനടക്കുകയാണ്. പ്രേതങ്ങള്‍ക്കു പുതുമയൊന്നുമില്ല ലേബലില്‍ മാത്രമാണ് മാറ്റം. മുടിയെ കേശമാക്കി പവിത്രമാക്കാന്‍ ശ്രമിക്കുന്നു. ഒരു മുസല്‍മാന്‍ മരിച്ചാല്‍ അവന്റെ ഉടലിന്റെ ഭാഗമായതെല്ലാം മണ്ണിനടിയില്‍ പോകണം എന്നിരിക്കെ പ്രവാചകന്റെ മുടിക്ക്...

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നൊരു അലിഖിത നിയമമുള്ളത് പോലെയാണ് പാര്‍ട്ടിയെ വിമര്‍ശിച്ചു എഴുതുമ്പോള്‍ അവരില്‍ നിന്നുണ്ടാകുന്ന പ്രതികരണം സൂചിപ്പിക്കുന്നത്. മതങ്ങളെ പോലെ തന്നെ തങ്ങളും വിമര്‍ശന വിധേയരല്ല എന്നോ? അല്ലെങ്കില്‍ മതങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ ഉണ്ടാകുന്ന വൃണപ്പെടല്‍ ... മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ കമ്യൂണിസ്റ്റു പ്രസ്ഥാനവും ക്ഷയിക്കുന്നു എന്ന് കാണുമ്പോള്‍ ആ പ്രസ്ഥാനത്തെ സ്നേഹിക്കുകയും ആ പ്രസ്ഥാനം...

വണ്ടികള്‍ പലതു കടന്നു പോകുന്നു. ചിലപ്പോള്‍ സ്വയമറിയാതെ പുരാതന ഗ്രീസ്സോളം ചിറകു വിരിക്കുന്നു. ഗ്രന്ഥ ശാലകളുടെ പഴകിയ ഗന്ധം എന്റെ ഇന്ദ്രിയങ്ങളില്‍ കൊടുംകാറ്റു വേഗം കൊള്ളുകയും.ഹാ നെഞ്ചിലൊരു നെരിപ്പോട്. എന്തെല്ലാമോ ഉരുകി എന്നിലേക്ക് തന്നെ.യാത്രയില്‍ കണ്ട തുരങ്കങ്ങള്‍ , മറവി ഭക്ഷിക്കാതെ ചൂളം കുത്തുന്നു. കല്‍ക്കരി എരിയുന്ന ചൂളയില്‍ ഹൃദയം ചുവപ്പ് പുതച്ചു കിടക്കുകയും. പരാഗവേളയില്‍ എന്നെയെടുത്തെറിഞ്ഞ കാറ്റ് കാതില്‍ മധുരം മൂളുന്നു.എനിക്കിന്ന് ഇവിടെയും...
About The Blog

MK Khareem
Novelist