എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു." നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍...
ബസ്സിന്റെ ചവിട്ടു പടിയില്‍ വെറുതെ നോട്ടം. ഏതെല്ലാം കാല്പാടുകള്‍ പതിഞ്ഞു മാഞ്ഞിട്ടുണ്ട്. അകത്ത് ഏതെല്ലാം ഉടലുകള്‍ സഞ്ചരിക്കുകയും. സഞ്ചാരങ്ങള്‍ മാഞ്ഞിട്ടുണ്ട്, സഞ്ചാരികളും.മുകളില്‍ കമ്പിയില്‍ തൂങ്ങിയ കൈകളില്‍ പലതിലും ഘടികാരം ഉണ്ടായിരുന്നു. ഘടികാരത്തിന്റെ ഭംഗിയും മികച്ച മോഡലുകളും നിര്‍മിത കേന്ദ്രങ്ങളും തിരഞ്ഞു പോയ മനസ്സുകള്‍ .. ഘടികാരത്തിന്റെ സ്പന്ധന്ദനം ഏറ്റുവാങ്ങിയവര്‍ ... മുഷിഞ്ഞതും നടക്കാതെ ആയതും തെരുവില്‍ എറിഞ്ഞവര്‍ ...ചലനമറ്റൊരു ഘടികാരം...
കൊച്ചി മെട്രോ നാല് വര്ഷത്തിനകം...നടക്കുമോ ഇല്ലല്ലയോ? നടക്കണം. അല്ലെങ്കില്‍ വാഹനങ്ങള്‍ തോളില്‍ വച്ച് നടക്കേണ്ട ഗതികേട് കൊച്ചീക്കാര്‍ക്ക് ഉണ്ടാവും...നടക്കേണ്ടി വരും, പിന്നെ നിരങ്ങേണ്ടി വരും. കൊച്ചി എം.ജി. റോഡിനു നൂറു മീറ്റര്‍ വീതി വേണമെന്ന് അക്കാലത്ത് സഹോദരന്‍ അയ്യപ്പന്‍ വാദിച്ചു എന്ന് കേട്ടിട്ടുണ്ട്. അക്കാലത്തെ മൂരാച്ചികള്‍ പറഞ്ഞത്രേ, ഛെ,, എന്ന്,,, മുന്നോട്ട് നോക്കുന്നവനെ ഇടം കാല്‍ വച്ച് വീഴ്ത്തുന്ന പരിപാടി മലയാളിക്ക് പണ്ടേ ഉള്ളതാണ്... ജാത്യാലുള്ളതു...
പ്രണയം മഴക്കിനാവിലേക്കുള്ള പൂമ്പാറ്റയുടെ സഞ്ചാരമെന്നു നീ ... മഴയുടെ ചില്ലുജാലകങ്ങള്‍ തോറും മങ്ങുന്ന മുഖം, ആത്മാവിന്റെ നേര്‍പകര്‍പ്പ്.. കാടച്ചു പെയ്യുന്ന മഴയുടെ തുടുപ്പ് പ്രണയിയുടെ കവിളില്‍ ...നോക്കുമ്പോള്‍ നോട്ടം പോരാതെയാവുന്നു. കാഴ്ച ഒന്ന് പെരുത്തെങ്കില്‍ എന്നാശ. അല്ലെങ്കില്‍ കണ്ണിനു കാഴ്ച കുറഞ്ഞോ എന്ന് ശങ്ക. സഞ്ചാരത്തിന്റെ ഏത് ഇടവഴിയിലാണ് കാഴ്ചപ്പാട് മാറിയത്?‌ അറിയില്ല.പ്രണയം അനുഭവിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ക്ഷൌരം ചെയ്യാതെയായി. ആരാധനാലയത്തിലേക്കുള്ള...
വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ഓക്കാനിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്...'കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്റെ അന്നം കൊത്തും.' അതാണ്‌ നിന്റെ ഭാഷ.'ലോറാ, വാലന്റയിന്‍ ഡേ ആഘോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍ ... ഞാന്‍ നിനക്കൊരു ഉമ്മ തരുന്നുണ്ട്...''ഛെ... ''പുതുകാലത്ത് ഉമ്മകള്‍ അപ്രസക്തം.' ലോറ തുടര്‍ന്ന് : 'തെരുവില്‍ പാന്‍ പരാഗ് ചവച്ചു നിന്റെ മുഖത്തു തുപ്പാം. നാലാള്‍...
രാജാത്തി എന്ന സിനിമയില്‍ ബാല നടിച്ചിട്ടില്ല.... അവള്‍ നടിയോ സങ്കല്‍പ്പമോ എന്ന് തുടരെ ചര്‍ച്ചകള്‍ ... കക്ഷം വെളിവായ ബനിയനിട്ട്‌ കുളിക്കാതെ പല്ല് തേക്കാതെ വിയര്‍പ്പിന് മീതെ അത്തറ് പൂശി അവള്‍ .. അവളോ അതോ അവനോ? ഇറുകിയ ജീന്‍സില്‍ , അമേരിക്കന്‍ നിര്‍മിത ബനിയനില്‍ നെഞ്ചു തള്ളിച്ച് നടക്കുന്ന അവളെ ചിലപ്പോള്‍ ശങ്കയോടെ... ആണൊരുത്തി.. അങ്ങനെ ഒരു പേര് ആരില്‍ നിന്നാണാവോ? കുമാരനും ജോസപ്പും മൂസയും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ചു മതേതരത്വം ഉറപ്പിച്ചു...പാച്ചുവിന്‍റെ...
ഹൂയി എന്ന ശബ്ദത്തോടെ ഏറ്റുന്ന ഓരോ ശവവും ഓരോ കിനാവ് പകരുന്നുണ്ട്...കുടിച്ച ചാരായത്തിന്റെയും വലിച്ച കഞ്ചാവിന്റെയും ലഹരിയില്‍, ചിതയിലെക്കുള്ള ഓരോ ചുവടു വയ്പ്പിലും ഞാന്‍ പ്രജാപതി...ഇന്നലെ,...വള്ളി നിക്കറിട്ടു കരിമ്പന്‍ കയറിയ ഷര്‍ട്ടിട്ട് സ്കൂളിലേക്കുള്ള ദൂരത്തില്‍ അവജ്ഞയോടെ നോക്കിയവര്‍ക്കുള്ള മറുപടിയാണ്എനിക്കിന്ന് തോട്ടിപ്പണി... ഞാന്‍ ഒരുക്കുന്ന വലയം ഓരോ ഉടലും വെന്തുരുകുമ്പോള്‍ ഓരോ പകയൊടുക്കലുണ്ട്...ആപിളിന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്തിയ മാഷിനോട്...
എഴുതിയിട്ട് എന്ത് കിട്ടി അല്ലെങ്കില്‍ വായിച്ചിട്ട് എന്ത് കിട്ടി...അത്തരം ചോദ്യങ്ങള്‍ അപ്രസക്തം. ഒരാള്‍ക്ക്‌ എല്ലാവരുടെയും അഭിരുചിക്കൊത്ത് എഴുതാന്‍ ആവില്ല. ബഷീറിനെ രുചിക്കാത്തവര്‍ , ഓ.വി.വിജയനെ, ആനന്ദിനെ , കോവിലനെ, എന്തിനു തകഴിയെ പോലും രുചിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ.എഴുത്ത്, ആത്മ സാക്ഷാല്‍ക്കാരം എന്ന വകുപ്പില്‍ പെടുത്തിയാല്‍ ആത്മാവിനു ശരിയായി തോന്നുന്നത് എഴുതി കൂടെ? അത് കവിത ആവട്ടെ, കഥയാവട്ടെ, നോവലോ മറ്റു എന്തുമാകട്ടെ, അതിനു നീളമോ...
പ്രണയത്തെ സിംഹ ഭാവനയില്‍ വായിക്കുമ്പോള്‍ നീ ചിലപ്പോള്‍ ഞെട്ടിയേക്കാം. കാടിന് കാറ്റ് പിടിച്ചത് പോലെ നില്‍ക്കുകയും... ഏകാന്തത തകിടം മറിയുമ്പോഴാണല്ലോ സിംഹം അലറുക. എങ്കില്‍ കടലിന്റെ കോപത്തില്‍ എന്തോ ഇല്ലേ! പ്രണയത്തിനു പരിക്ക് പറ്റുമ്പോഴാണോ ഞാന്‍ കോപിക്കുക.വനസ്ഥലിയില്‍ ഒറ്റക്കൊരു സിംഹം നില്‍ക്കുന്നു...ഏറ്റവും ശാന്തമായ ഇടമെന്നു കണ്ടു പ്രണയം മേയുകയും..ഇനി ഒന്ന് തിരിഞ്ഞു നോക്കുക,ഒച്ചപ്പാടുകള്‍ നിറഞ്ഞ ആരാധനാലയങ്ങളിലേക്ക് നോക്കുക.വേഷങ്ങള്‍ , യാന്ത്രികമായ...
അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്. അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്. മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍...
സാഹിത്യത്തിലെ പക്ഷങ്ങളും പക്ഷങ്ങളുടെ രാഷ്ട്രീയവും ജീര്‍ണതക്ക് വളം വയ്ക്കുന്നു. ദളിത്‌, സവര്‍ണ, മാപ്പിള, നസ്രാണി, ആണ്‍ പെണ്ണെഴുത്തുകള്‍ …. ഇങ്ങനെ സാഹിത്യത്തെ കളങ്ങളിലേക്ക് തരം താഴ്ത്തുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ചോദിച്ചാല്‍ പരസ്യമായി ഉത്തരം ഇല്ലെങ്കിലും ചിലരുടെ സ്വകാര്യതകളില്‍ അതിനു ഉത്തരമുണ്ട്. സംവരണം കൊണ്ട് എന്തെങ്കിലും ഒക്കെ നേടാമെന്ന വിചാരത്തോടെയാണ് പലരും ക്ലിക്കുകളില്‍ പെടുന്നത്. ചിലര്‍ക്ക് കസേരകള്‍ തരപ്പെടാം, ചില കുറുക്കു...
കാറ്റ് മണല്‍ കൂമ്പാരമേറ്റുമ്പോള്‍ ഞാനറിയുന്നു, ഈ നിമിഷത്തെ പണിതുയര്‍ത്തുകയാണെന്ന്. ഇന്നലെ പണിത കൂമ്പാരം നിരപ്പാക്കി ഇന്നലെ എന്നൊന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഇന്നോ നാളെയില്‍ ഇന്നലെയായി മാറുകയും. എന്നാല്‍ നാളെ എന്നൊന്നില്ല. നാളെകള്‍ നമ്മുടെ സങ്കല്‍പ്പത്തിന്റെ സൃഷ്ടി. തിരിഞ്ഞു നോക്കുക, ആര്‍ക്കെങ്കിലും ഇന്നലെയെ മടക്കി കൊണ്ടുവരാന്‍ പറ്റുമോ? നാളെയെ എടുത്തു ഈ നിമിഷത്തില്‍ വയ്ക്കാന്‍ കഴിയുമോ? നമുക്കതിനു കഴിയില്ലെങ്കില്‍ അങ്ങനെ ഒന്ന്...
പ്രണയമെന്ന വിഷയത്തിലൂടെയും ആത്മാവിന്റെ കാണാ കയങ്ങളിലേക്ക് സഞ്ചരിക്കാം... ഉടലിന്റെത് പോലെ ആത്മാവിന്റെ വിശപ്പും.. ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വാശി പിടിക്കാന്‍ ആവില്ല. ഓരോരുത്തരും അവര്‍ക്ക് ഇണങ്ങുന്ന ശൈലി സ്വീകരിക്കുന്നു. എഴുത്തിന്റെ പാതയില്‍ ശൈലി മാറുകയും... കവി താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തെണ്ടവന്‍ /വള്‍ തന്നെ. എന്ന് കരുതി എഴുതി തുടങ്ങുന്ന ആള്‍ ഒ.എന്‍.വി ആയും സുഗതകുമാരിയായും തുടങ്ങണം എന്ന് പറയരുത്.എന്റെ വായന തുടങ്ങിയത് പൈങ്കിളിയുടെ...

Followers

About The Blog


MK Khareem
Novelist