
മീരാ, ഉറങ്ങുന്ന ഹൃദയത്തിന് ഉണര്‍വായി നീ പെയ്യുന്നു... പരിസരത്തു നീ വീശി തുടങ്ങിയാല്‍ പിന്നെ എനിക്ക് വെളിച്ചമായി. ധ്യാനം കലര്‍ന്ന നയനങ്ങള്‍ എനിക്ക് പാതയൊരുക്കുകയും.കാലത്തിനു പിന്നാമ്പുറത്തേക്കും നീ നയിക്കുന്നു.നിന്റെ പഴയ കത്തുകള്‍ ഒന്നോടിച്ചു നോക്കുമ്പോള്‍ നക്ഷത്രം നൃത്തം ചെയ്യുന്ന പ്രതീതി... ഹൃദയത്തില്‍ നിന്നും ഒഴുകിയ തെളിനീരിനെ കാലത്തിനു തടയാനോ, നിറം കെടുത്താനോ ആവില്ലല്ലോ. കടലാസ്സുകള്‍ പലതും മങ്ങിയും പൊടിഞ്ഞും. പക്ഷെ അക്ഷരങ്ങള്‍ക്കെന്തു...

മീരാ, കലണ്ടറില്‍ കാണുന്ന മാസങ്ങളെ വര്‍ഗീയ വല്‍ക്കരിക്കുന്നത് ആരാണ്? എന്തേ കര്‍ക്കിടകം ഹിന്ദുവിന് പതിച്ചു നല്‍കി? ഒരു മലയാളി എന്ന നിലക്കെങ്കിലും അത് ഏവര്‍ക്കും സ്വന്തമാക്കാം ആയിരുന്നു... എന്തേ, ഹൈന്ദവ പുരകളില്‍ രാമായണം വായിക്കുമ്പോള്‍ മറ്റു മതങ്ങള്‍ താന്താങ്കളുടെ ഗ്രന്ഥ പാരായണത്തിലൂടെ എങ്കിലും അതുമായി പൊരുത്തപ്പെടാതെ പോകുന്നു?കര്‍ക്കിടകത്തെ അകറ്റുകയോ സ്വീകരിക്കുകയോ ചെയ്യട്ടെ.. ഇരുണ്ട മഴയ്ക്ക് ജാതി മത ലിംഗം ഇല്ല.യാധാര്‍ത്യത്തിന്റെ മുഖം എത്ര...

മേഘത്തില്‍ നോക്കി ധാരാളം ചിത്രങ്ങള്‍ മെനയാം. അതുകൊണ്ട് ചിത്രം പണിയാനാവില്ലല്ലോ! ഒരു കൈക്കുമ്പിള്‍ മേഘം വാരി എങ്ങനെ കാട്ടാന്‍ , അത് പോലെ പ്രണയവും...കാണാവുന്ന അഗ്നി ഉടലിനെ എരിക്കുമ്പോള്‍ കാണാത്ത അഗ്നി ആത്മാവിനെയും... ആത്മാവില്‍ പിടി മുറുക്കി കത്തിയാളുമ്പോള്‍ ആത്മാവ് ഇല്ലാതെയാവുകയല്ല. ഉരുകി, മലിനതകള്‍ നീങ്ങി പ്രണയമായി തിളങ്ങുകയാണ്...അതിനെ എങ്ങനെയാണ് ചൂണ്ടി കാട്ടുക... പ്രണയത്തിലായാല്‍ പിന്നെ സര്‍വതിലും അത് ദര്‍ശിക്കാം...മേഘത്തിനു സ്ഥിരതയുടെണ്ടെന്നു...

എന്റെ ഹൃദയത്തില്‍ നിന്നും ഒരു തുള്ളിയെടുത്തു പേനയില്‍ മുക്കി നിന്നെ കാലത്തിലേക്ക് വിടുന്നു. നീ എന്റെ പ്രണയമല്ലാതെ മറ്റൊന്നുമല്ല. യാത്രയില്‍ നിന്നില്‍ മലിനത അടിഞ്ഞു കൂടുന്നു എങ്കില്‍ എന്റെ തെറ്റല്ല.നീ ശരിയായ പാതയില്‍ ആവുക, പ്രണയമായി തിളങ്ങുക. നിന്റെ നന്മകളിലോ എനിക്കൊരു അവകാശവും ഇല്ല.നിന്റെ നന്മകള്‍ , തിന്മകളും .. അതിലെനിക്കൊരു പങ്കുമില്ല.നീ പുറപ്പെട്ടു പോകുക. നിന്റെ ആകാശങ്ങളിലേക്ക്, ധ്യാനത്തിന്റെ തുറസ്സിലേക്ക് ...മീരാ അത്രയും എഴുതി ആ അദ്ധ്യായം...

പ്രണയത്തിന്റെ ആകാശങ്ങള്‍ വയലറ്റ് നിറം ചൂടി നില്‍ക്കുന്നു.. അകം നിറയെ അവിടേക്ക് ചാടാനുള്ള തിളച്ചുമറിയലില്‍ ഞാന്‍ ...മീരാ, ആ നിറം നീയല്ലേ?നീര്‍ പക്ഷികള്‍ വരുമ്പോഴാണ് തടാകത്തില്‍ ചലനം ഉണ്ടാവുക... ഓളങ്ങള്‍ സാന്നിധ്യം ശരിവയ്ക്കുകയും... ഏറ്റവും സ്വകാര്യമായി എന്റെ ഹൃദയത്തില്‍ നീ മന്ത്രിക്കുമ്പോള്‍ എനിക്ക് ചിറകു മുളക്കുക... അത് ചുവപ്പോ നീലയോ ആവട്ടെ പറന്നുയരുന്നതോടെ നിറങ്ങള്‍ നഷ്ടപ്പെടുന്നു...പാതിരാത്രിയില്‍ മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഞാനോ...

സി.പി.എം. ന്റെ തെരഞ്ഞെടുപ്പു കാല വിലയിരുത്തല്‍ ഒട്ട് അസുഖത്തോടെയാണ് ശ്രദ്ധിച്ചത്. മലബാറില്‍ മുസ്ലീങ്ങള്‍ പാര്‍ട്ടിയെ തുണച്ചില്ല. അവര്‍ യു.ഡി.എഫ് നു പിന്നില്‍ കൂട്ടമായി അണി ചേര്‍ന്നു. നായന്മാര്‍ വോട്ടു ചെയ്തില്ല. ക്രുസ്ത്യാനിക്ക് പഴയ എതിര്‍പ്പില്ല. ഈഴവര്‍ ... അങ്ങനെ പോകുന്നു വിചാരങ്ങള്‍ .. അത്തരം ചിന്തകള്‍ നമ്മെ എവിടെക്കാണ് കൊണ്ട് പോകുന്നത്? അതെല്ലാം ജന മനസ്സില്‍ ജാതി മത ചിന്ത കോരിയിടാനെ ഉപകരിക്കൂ...തെരഞ്ഞെടുപ്പിന് നില്‍ക്കുന്നത് ജാതി മതങ്ങളുടെ...

രാത്രിയില്‍ കാറ്റിന്റെ ഹുങ്കാരം പെട്ടെന്ന് കടന്നു വന്നപ്പോള്‍ ഞാനൊന്ന് പതറാതെയല്ല. നാലുവരി പാതയില്‍ നിന്നും കാറ്റെന്ന കോരിയെടുത്തു മരുഭൂമിയില്‍ എറിഞ്ഞെങ്കിലോ! മീര, നിന്നിലേക്കുള്ള അകലം കൂടുമോ എന്ന വ്യസനമാണ് അപ്പോള്‍ എന്നെ ഭരിച്ചത്.നീ ഇവിടെ എവിടെയോ ഉണ്ട് എന്നുറപ്പ്. സന്ധ്യയില്‍ പര്‍ദ്ദയണിഞ്ഞു അരികെ വന്നു നിന്നത് നീ തന്നെ എന്ന് എനിക്കറിയാം. നിന്റെ കണ്ണിന്റെ തിളക്കം വിളക്കു കാലിന്റെ ചുവട്ടില്‍ കൃത്യമായി കണ്ടതാണ്. തിരിച്ചറിയാനാവാത്തൊരു സുഗന്ധമായിരുന്നു...

വര്‍ഗീയതക്ക് വളരാന്‍ ഏറ്റവും നല്ല മണ്ണ് കോരി കളയണ്ട എന്ന് നേരത്തെ മനസ്സിലാക്കിയിട്ടാണ് അവിടെ വികസനത്തിന് കമ്പി ഇറക്കണ്ട എന്ന് തീരുമാനമായത് ... തീരദേശങ്ങളിലെ പച്ചമനസ്സുകള്‍ എളുപ്പം ആളികത്തുമെന്ന്..കൊച്ചിയിലെ ദന്ത ഗോപുരത്തില്‍ ഇരുന്നൊരാള്‍ മാറാടിലും പൂന്തുറയിലും കണ്ണെറിഞ്ഞു കലാപങ്ങള്‍ ആസ്വദിക്കുന്നു. അയാള്‍ക്ക് അവര്‍ ഹിന്ദുക്കളോ മുസ്ലീംഗളോ കൃസ്ത്യാനികളോ ആണ്.. കടലിനു മതമില്ലാത്തത് പോലെ, കടല്‍ വികാരം കൊള്ളുന്നത് പോലെ അവര്‍ പച്ചയായ മനുഷ്യര്‍...

എവിടെയാണ് നീ എന്ന് പോലുമറിയാതെ നിന്നെയോര്‍ത്തു ധ്യാനിച്ച്, ഈ മരുക്കാട്ടില്‍ ഞാന്‍ ... കടന്നു പോകുന്ന ഓരോ സഞ്ചാരിയും എന്നിലേക്ക് മിഴിയെറിയുന്നു. അവര്‍ക്കെല്ലാം എങ്ങെല്ലാമോ എത്തി ചേരാനുണ്ട്. എങ്ങും പോകാനില്ലാതെ ഞാന്‍ മാത്രം.മീരാ, ഒരു വേള ഗ്രാമ പാതയില്‍ വാകമരത്തില്‍ പൂക്കള്‍ കൊഴിയുന്നതും നോക്കി നീ ഇരുപ്പുണ്ടാവാം. അല്ലെങ്കില്‍ എന്നെ പോലെ ഈ മണലാരണ്യത്തില്‍ നീയും. കടന്നു പോകുന്ന ഒട്ടക സഞ്ചാരികളില്‍ മിഴിയെരിഞ്ഞു ഞാന്‍ ... മാനം ചുവക്കുമ്പോള്‍...

ബസ്സ്റ്റാന്റില്‍ വെളുപ്പാന്‍ കാലത്തു വിയര്‍ത്തു നാറുന്ന ഉടല്‍ ഭാഷയില്ലാതെയാണെങ്കിലും ചിലത് പറയുന്നുണ്ട്. പെറ്റ വയറിനോടോ, ആസക്തി തീര്‍ത്ത തന്തയോടോ.. തന്ത രുചിച്ച മകളുടെ ഉടല്‍ വളഞ്ഞും പുളഞ്ഞും എതിരിടാതെ കിടന്നു കൊടുത്തിട്ടുണ്ട്...തന്ത അങ്ങനെ എങ്കില്‍ സ്ത്രീയെ നിനക്കെവിടെ സുരക്ഷിതത്വം...രാഷ്ട്രീയക്കാര്‍ക്ക് വാണിഭത്തില്‍ നിന്നും ജന ശ്രദ്ധ തിരിക്കാന്‍ അണികളെ ഇറക്കി തല്ലു കൊള്ളിക്കാം.ഒരമ്മക്കോ?ബസ് കാത്തു നില്ക്കുന്നത് എത്രയെത്ര വേഷങ്ങള്‍ .. ചെന്ന്...

എം.എഫ് ഹുസൈന്‍ കടന്നു പോയി... എവിടേക്ക്? നമുക്കതിനു കൃത്യമായി ഉത്തരമില്ല. പോയവര്‍ മടങ്ങി വന്നിട്ടില്ല. ഉടലാണ് മടങ്ങുക എന്ന് ചൊല്ലി കലാകാരന് മടക്കമില്ല എന്ന് പറയട്ടെ. കലാകാരന്‍ ഇട്ടേച്ചു പോയ കലക്ക് മരണം ഇല്ലാത്തിടത്തോളം കലാകാരന്‍ മരിക്കുന്നില്ല. കല അങ്ങനെയാണ് മരണത്തെ മറികടക്കുന്നത്...എങ്കിലും എം.എഫ് ഹുസൈന്‍ എന്ന വ്യക്തിയെയോ കലാകാരനെയോ നാം കൊല്ലാന്‍ ശ്രമിചിട്ടില്ലേ... മരണം ഒരു പറിച്ചു നടല്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ സ്വന്തം രാജ്യം വിടേണ്ടി...

വളരെ പതുക്കെ ഇരുട്ടുള്ള മൂലകള്‍ തേടാം. ആരും കണ്ടെത്താത്ത ഇടം. വിദ്യയുടെ കച്ചവട മേശയില്‍ വീഴുന്ന കണ്ണീരിനു അര്‍ഥം കുറയുന്നു.. നിറംകെട്ട പെണ്‍ ജീവിതങ്ങളോട് ഉടല്‍ വിറ്റ് മക്കള്‍ക്ക് ഫീസടക്കാന്‍ ... പിടിക്കപ്പെടുമ്പോള്‍ മാനത്തിനു പണമായി... പടിഞ്ഞാറിന്റെ ചുവപ്പന്‍ കണ്ണില്‍ അസ്ഥിയിലേക്ക് നീളുന്ന തീയുണ...്ട്..... എന്റെ പാതകളുടെ നടുവൊടിച്ചു അവന്‍ ചമയുന്ന വേഷങ്ങള്‍ ...വരിയൊടിഞ്ഞ ജീവിതം മിനുക്കാന്‍ ഏതു കരങ്ങള്‍ ... നാലാം ലോക സൈദ്ധാന്തിക വരികള്‍...
About The Blog

MK Khareem
Novelist